Posted By christymariya Posted On

‘അപ്പാർട്ട്‌മെന്റിനുള്ളിൽ കുടുങ്ങി, അടിയന്തര സഹായം വേണം’; സ്വന്തം ഫോൺകോൾ ‘പണിയായി’, ഒടുവിൽ യുഎഇയിൽ നിന്ന് നാടുകടത്തൽ

യുഎഇയിലെ നിയമപ്രകാരം, ലഹരി ഉപയോഗിച്ച ഒരു വിദേശ വനിതയ്ക്ക് ദുബായ് കോടതി നാടുകടത്തൽ ശിക്ഷ വിധിച്ചു. തന്റെ അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിയെന്ന് പറഞ്ഞ് പോലീസിനെ വിളിച്ച യുവതിക്ക്, മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് ഈ ശിക്ഷ ലഭിച്ചത്.

യുവതി പോലീസിനെ വിളിച്ചത് വാതിൽ തുറക്കാൻ കഴിയുന്നില്ലെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞുകൊണ്ടാണ്.പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു.തുടക്കത്തിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നില്ലെങ്കിലും, സംശയം തോന്നിയ പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൂത്രപരിശോധനയിൽ ഇവർ ‘ക്രിസ്റ്റൽ മെത്ത്’ എന്ന മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.യുവതി കുറ്റം സമ്മതിക്കുകയും ആദ്യമായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന് പറയുകയും ചെയ്തു.

ക്രിമിനൽ കോടതി ആദ്യം 5000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ പ്രോസിക്യൂട്ടർമാരുടെ അപ്പീലിനെ തുടർന്ന് കോടതി നാടുകടത്തൽ ശിക്ഷ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. യുഎഇ നിയമം അനുസരിച്ച്, ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പിഴയോ, ജയിൽ ശിക്ഷയോ, അല്ലെങ്കിൽ നാടുകടത്തലോ ലഭിക്കാം. എന്നാൽ, മയക്കുമരുന്ന് കൈവശം വെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം മുതൽ വധശിക്ഷ വരെയുള്ള കഠിനമായ ശിക്ഷകൾ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *