
യുഎഇ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമെന്ന പ്രചാരണം? വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം
യു.എ.ഇയിലെ സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്റർഗാർട്ടനുകൾ ഉൾപ്പെടെ ഒരു തലത്തിലുമുള്ള സ്കൂൾ സമയങ്ങളിലും മാറ്റം വരുത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൺലൈനിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിട്ടതല്ലെന്നും അവർ ഊന്നിപ്പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യമായ വിവരങ്ങൾക്കായി മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അക്കൗണ്ടുകളെയും ചാനലുകളെയും മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)