മെസി വരും..; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. നവംബർ 10നും 18നും ഇടയിലായിരിക്കും മത്സരം. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇത് ഔദ്യോഗികമായി അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്‌മാനും ഈ വാർത്ത സ്ഥിരീകരിച്ചു.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോർട്ടുകൾ. അർജൻ്റീനയുടെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മെസി ഇതിനു മുൻപ് 2011 സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയിരുന്നു. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ നായകനായി മെസി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

നേരത്തെ, അർജന്റീന ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *