ഷാർജ: സുരക്ഷിതമല്ലാത്ത കാൽനടയാത്ര അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി ഷാർജ പോലീസ്. റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലപ്പോഴും ആളുകൾ അവഗണിക്കുന്നതിനാലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. ഒരു വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
പുതിയ നിയമമനുസരിച്ച് റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണം. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ കനത്ത പിഴയും തടവും ലഭിക്കും. മുൻപ് ഇത് 400 ദിർഹമായിരുന്നെങ്കിൽ പുതിയ നിയമം അനുസരിച്ച് അപകടം ഉണ്ടായാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും ലഭിക്കാം. കൂടാതെ, മണിക്കൂറിൽ 80 കിലോമീറ്റർ അതിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ കൂടി റോഡ് മുറിച്ചുകടന്നാൽ 10,000 ദിർഹം പിഴയും കുറഞ്ഞത് മൂന്ന് മാസത്തേക്ക് തടവുമാണ് ശിക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t