യുഎഇയിലെ അധ്യാപകർക്ക് വീസ പുതുക്കാനും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി. മുൻപ് അധ്യാപക ജോലിയിൽ പ്രവേശിക്കുമ്പോൾ മാത്രം ആവശ്യമുണ്ടായിരുന്ന സർട്ടിഫിക്കറ്റാണ് ഇപ്പോൾ വീസ പുതുക്കുമ്പോഴും വേണ്ടത്.
നേരത്തെ ആറുമാസമായിരുന്നു സർട്ടിഫിക്കറ്റിന്റെ കാലാവധിയെങ്കിൽ ഇപ്പോൾ അത് ഒരു മാസമായി കുറച്ചു.ഒരു മാസത്തിനകം ജോലി അപേക്ഷ അംഗീകരിച്ചില്ലെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
യുഎഇയിലുള്ളവർക്ക് പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നും, നാട്ടിൽനിന്നെത്തുന്നവർക്ക് മാതൃരാജ്യത്തെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാം. ഓൺലൈൻ വഴി പണമടച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എടുക്കാം.അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്നവർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയിരുന്നു. ഇത് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്. രണ്ടു വർഷ കാലാവധിയുള്ള അധ്യാപക ലൈസൻസ് കാലാവധി കഴിഞ്ഞ് 15 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ റദ്ദാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t