പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ സൗജന്യ നിയമസഹായം നൽകുന്ന ‘നീതിമേള’ സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യാ ലീഗൽ സർവീസ് സൊസൈറ്റിയും (പിൽസ്) മോഡൽ സർവീസ് സൊസൈറ്റിയും (എംഎസ്എസ്) ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. സെപ്റ്റംബർ 21ന് ദുബായ് പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ചാണ് മേള.
വിവിധ നിയമപ്രശ്നങ്ങൾക്ക് സൗജന്യ നിയമോപദേശം നൽകുന്നതിനായി അഭിഭാഷകരും സാമൂഹിക പ്രവർത്തകരും മേളയിൽ പങ്കെടുക്കും.പാസ്പോർട്ട്, വീസ, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ കേസുകളിൽ നിയമസഹായം ലഭിക്കും.നാട്ടിലെ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സഹായം തേടാം. പ്രവാസികൾക്ക് നേരിട്ടോ സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ മുഖേനെയോ മേളയിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് നൽകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0559006929 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t