ദുബായിലെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ, യുഎഇയുടെ ആദ്യത്തെ വെർച്വൽ കുടുംബം വരുന്നു. മുഹമ്മദ്, സലാമ, റാഷിദ് എന്നിവർക്കൊപ്പം ഇപ്പോൾ ലത്തീഫയും ഈ വെർച്വൽ കുടുംബത്തിലുണ്ട്. അടുത്തിടെ നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ 43% വോട്ടുകൾ നേടിയാണ് ലത്തീഫ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 14,000 പേർ പങ്കെടുത്ത ഈ വോട്ടെടുപ്പിൽ മിറ, ദുബായ് എന്നീ പേരുകളെ പിന്തള്ളിയാണ് ലത്തീഫ വിജയിച്ചത്.
പരമ്പരാഗത എമിറാത്തി വസ്ത്രം ധരിച്ചാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാങ്കേതികവിദ്യ, AI, ഡിജിറ്റൽ സേവനങ്ങൾ എന്നിവയെക്കുറിച്ച് സമൂഹവുമായി സംവദിക്കാൻ ഈ വെർച്വൽ കുടുംബം സഹായിക്കും. കൂടാതെ, ഡിജിറ്റൽ ലോകത്ത് എങ്ങനെ സുരക്ഷിതമായിരിക്കാം എന്നതിനെക്കുറിച്ചും ഇവർ ആളുകളെ പഠിപ്പിക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ദി കമ്മ്യൂണിറ്റി’യുടെ ഭാഗമായി ഡിജിറ്റൽ ദുബായ് ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണ് ഈ വെർച്വൽ കുടുംബം അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഉടൻ തന്നെ ഈ വെർച്വൽ കുടുംബം പൊതുജനങ്ങളുമായി സംവദിക്കാൻ തുടങ്ങും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t