ജീവനാണ്, ഓർമ വേണം; യുഎഇയിൽ മലയാളത്തിലും ബോധവൽക്കരണം; ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ്

അത്യാഹിത വാഹനങ്ങളായ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാത്ത ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുകയാണ്. നടി ജുമാന ഖാൻ അഭിനയിച്ച വീഡിയോ ഇതിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്.

നിയമം ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷകളും:

3,000 ദിർഹം പിഴ.

6 ബ്ലാക്ക് പോയിന്റുകൾ.

വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും.

കഴിഞ്ഞ വർഷം ഈ നിയമം ലംഘിച്ച 325 ഡ്രൈവർമാർക്ക് 3,000 ദിർഹം വീതം പിഴ ചുമത്തിയിരുന്നു.

എമിറേറ്റുകളിലെ നിയമലംഘനങ്ങൾ:

ദുബായ് – 160

അബുദാബി – 107

അജ്മാൻ – 31

ഷാർജ – 17

റാസൽഖൈമ – 5

ഉമ്മുൽഖുവൈൻ – 3

ഫുജൈറ – 2

അത്യാഹിത വാഹനങ്ങളിലെ ക്യാമറകൾ പോലീസിന്റെ സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വഴി മുടക്കുന്ന ഡ്രൈവർമാരെ എളുപ്പത്തിൽ കണ്ടെത്താനും പെട്ടെന്ന് നടപടിയെടുക്കാനും കഴിയും. ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയുടെ സൈറൺ ശബ്ദമോ ഫ്ലാഷ് ലൈറ്റുകളോ കണ്ടാൽ ഉടൻ തന്നെ മറ്റ് വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി വഴി കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കോവിഡ് കാലത്തും അബുദാബി പോലീസ് മലയാളത്തിൽ ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top