ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്ന് അബുദാബിയിലെ ഒരു കശാപ്പ്ശാല അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സായിദ് പോർട്ടിൽ സ്ഥിതി ചെയ്യുന്ന ബോഹ കശാപ്പ്ശാലയാണ് അധികൃതർ അടച്ചുപൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച 2008 ലെ നിയമ നമ്പർ (2) ഉം അനുബന്ധ ചട്ടങ്ങളും ഭക്ഷ്യ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കർശന പരിശോധനകളാണ് നടത്തിവരുന്നത്. വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t