ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ പഠനം നടത്തിയത്.
ഈ പഠനത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് മലേറിയ വ്യാപനം പ്രവചിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്, റിക്കറന്റ് ന്യൂറൽ നെറ്റ്‌വർക്സ്, ഫിസിക്സ് ഇൻഫോംഡ് ന്യൂറൽ നെറ്റ്‌വർക്സ് തുടങ്ങിയ അത്യാധുനിക AI സാങ്കേതിക വിദ്യകൾ ഗവേഷണത്തിനായി ഉപയോഗിച്ചു.
ഈ സംവിധാനം വഴി, കാലാവസ്ഥാ മാറ്റങ്ങൾ ഒരു പ്രദേശത്ത് മലേറിയ പടർന്നുപിടിക്കാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയിക്കാൻ സാധിക്കും. ഇത് ആരോഗ്യ മേഖലയിൽ ഒരു വലിയ മാറ്റത്തിന് വഴിതുറക്കും.
എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്?
ഗവേഷകർ ഒരു ഡൈനാമിക് മോഡ് ഡികംപോസിഷൻ സംവിധാനം വികസിപ്പിച്ചെടുത്തു. ഇത് ഒരു പ്രദേശത്ത് മലേറിയ വ്യാപനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം നൽകും. ഈ വിവരങ്ങൾ ഉപയോഗിച്ച് ആരോഗ്യവകുപ്പിന് മുൻകൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. രോഗം പടരുന്നതിന് മുൻപ് തന്നെ ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും തയ്യാറാക്കാൻ ഇത് സഹായിക്കും.
ഈ ഗവേഷണം നടത്തിയ സംഘത്തിൽ ആദിത്യ രാജ്നാരായണൻ, മനോജ് കുമാർ, അബ്ദസ്സമദ് ട്രിഡാനി എന്നിവരാണ് ഉണ്ടായിരുന്നത്. പഠന വിവരങ്ങൾ ‘സയന്റിഫിക് റിപ്പോർട്സ് ബൈ നേച്ചർ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. പ്രതിവർഷം 5 ലക്ഷത്തോളം ആളുകളാണ് ലോകത്ത് മലേറിയ ബാധിച്ച് മരിക്കുന്നത്. ഇതിൽ 94% മരണങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഈ സംവിധാനം വിജയകരമാവുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മലേറിയ മരണങ്ങൾ കുറയ്ക്കാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t