യുഎഇയിൽ വിദ്യാഭ്യാസ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
അബുദാബിയിൽ ഡൽഹി ഐഐടി ക്യാംപസ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടു. എംടെക്, ബിടെക് കോഴ്സുകൾക്ക് പുറമെ പിഎച്ച്ഡി പഠന സൗകര്യവും ഇവിടെ ലഭ്യമാണ്. അടുത്ത മാസം അഹമ്മദാബാദ് ഐഐഎം ദുബായിൽ പ്രവർത്തനം തുടങ്ങും. ഇന്ത്യക്ക് പുറത്തുള്ള ഐഐഎമ്മിന്റെ ആദ്യ ക്യാംപസാണിത്. സിബിഎസ്ഇ സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിബിഎസ്ഇയുടെ രാജ്യാന്തര ഓഫീസ് ദുബായിൽ തുറന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ യുപിഐ (Unified Payments Interface) പണമിടപാട് സംവിധാനം യുഎഇയിൽ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കുന്നത് ഇന്ത്യക്കാർക്ക് വലിയ സഹായകമാണ്. കൂടാതെ, യുഎഇയുടെ പുതിയ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ‘ആനി’ (AANI) വികസിപ്പിക്കുന്നത് ഇന്ത്യയുടെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്. ‘ആനി’ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാകും.
വാണിജ്യ മേഖലയിൽ ഇന്ത്യ-യുഎഇ വ്യാപാരം എളുപ്പമാക്കാൻ രൂപ, ദിർഹം സെറ്റിൽമെന്റ് സംവിധാനം നിലവിലുണ്ട്. ഇതിനുപുറമെ, അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രം യുഎഇയുടെ മതസൗഹാർദത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t