ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാ​ഗ്യമെത്തി

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി.

17 വർഷമായി അൽ എയ്നിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന കുഞ്ചൻ, ഭാഗ്യപരീക്ഷണങ്ങൾ നിർത്തിയിരുന്നെങ്കിലും ആറ് മാസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് വീണ്ടും ടിക്കറ്റുകൾ വാങ്ങിത്തുടങ്ങിയിരുന്നു. 16 അംഗ സുഹൃദ് സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് കുഞ്ചൻ അറിയിച്ചു.

ഒറ്റത്തവണത്തെ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ പ്രൊമോഷണൽ സമയത്ത് വാങ്ങുന്നവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. പ്രതിമാസം നടക്കുന്ന നറുക്കെടുപ്പിൽ 150,000 ദിർഹം വരെ സമ്മാനം ലഭിക്കാം. ഭാഗ്യം തനിക്കൊരുതവണ തുണച്ചതിനാൽ ഇനിയും ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിക്കാനാണ് കുഞ്ചന്റെ തീരുമാനം. അടുത്ത ടിക്കറ്റ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് അദ്ദേഹം ഇതിനകം തന്നെ വാങ്ങിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *