യുഎഇയിൽ ജോലി നഷ്ടമാകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു.
പദ്ധതിയുടെ ആനുകൂല്യങ്ങൾ
നിങ്ങളുടെ പ്രതിമാസ വേതനം 16,000 ദിർഹത്തിന് താഴെയാണെങ്കിൽ, പ്രതിമാസം 10,000 ദിർഹം വരെ ലഭിക്കും.
വേതനം 16,000 ദിർഹത്തിന് മുകളിലാണെങ്കിൽ, പ്രതിമാസം 20,000 ദിർഹം വരെ ലഭിക്കും.
പരമാവധി മൂന്ന് മാസത്തേക്ക് ഈ ആനുകൂല്യം ലഭിക്കും.
അപേക്ഷ നൽകി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് തുക ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?
സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതിയിൽ ചേരാം.
ആരെയൊക്കെ ഒഴിവാക്കിയിരിക്കുന്നു?
തൊഴിലുടമകൾ
സംരംഭകർ
ഗാർഹിക തൊഴിലാളികൾ (വീട്ടുജോലിക്കാർ)
താൽക്കാലിക തൊഴിൽ കരാറുകളിലുള്ളവർ
18 വയസ്സിൽ താഴെയുള്ളവർ
പെൻഷൻ പറ്റിയ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അംഗത്വമെടുക്കേണ്ടത് ജീവനക്കാരൻ സ്വയം: ഇൻഷുറൻസ് പദ്ധതിയിൽ ചേരേണ്ടത് തൊഴിലാളിയുടെ ഉത്തരവാദിത്തമാണ്.
പിഴ: പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും.
അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യങ്ങൾ:
വ്യാജ രേഖകൾ നൽകുകയാണെങ്കിൽ.
സേവനത്തിൽ നിന്ന് രാജിവയ്ക്കുകയോ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കുകയോ ചെയ്താൽ.
രാജ്യം വിടുകയോ പുതിയ ജോലിയിൽ പ്രവേശിക്കുകയോ ചെയ്താൽ.
അംഗത്വ കാലാവധി: ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും പദ്ധതിയുടെ ഭാഗമായിരിക്കണം.
എങ്ങനെ അംഗമാകാം?
പ്രതിമാസം 5 ദിർഹമോ പ്രതിവർഷം 60 ദിർഹമോ അടച്ച് 16,000 ദിർഹത്തിൽ താഴെ വേതനമുള്ളവർക്ക് പദ്ധതിയിൽ ചേരാം.
പ്രതിമാസം 10 ദിർഹമോ പ്രതിവർഷം 120 ദിർഹമോ അടച്ച് 16,000 ദിർഹത്തിൽ കൂടുതൽ വേതനമുള്ളവർക്ക് പദ്ധതിയിൽ ചേരാം.
www.iloe.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t