ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ അഞ്ചെണ്ണവും യുഎഇ നഗരങ്ങളാണ്.
അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒന്നാം സ്ഥാനം നിലനിർത്തി.അജ്മാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ദുബായ്, ഷാർജ, റാസൽഖൈമ എന്നീ യുഎഇ നഗരങ്ങളും ഉയർന്ന റാങ്കുകൾ നേടി. ഗൾഫ് നഗരങ്ങളുടെ ഈ നേട്ടത്തിന് പ്രധാന കാരണം അവിടുത്തെ ഉയർന്ന സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയാണ്.അജ്മാൻ പൊലീസിൻ്റെ സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിങ് സിസ്റ്റം പോലുള്ള നൂതന സുരക്ഷാ പദ്ധതികൾ ഈ വിജയം സാധ്യമാക്കാൻ സഹായിച്ചു.
സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ 85-ാം സ്ഥാനത്തുള്ള വഡോദരയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും മുന്നിലുള്ള നഗരം.കേരളത്തിൽ നിന്ന് തിരുവനന്തപുരം 148-ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യനിരക്ക്, പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അജ്മാൻ പൊലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ഖാലിദ് മുഹമ്മദ് അൽ നുഐമി അഭിനന്ദിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t