ലാൻഡിങ്ങിന് നാലുമണിക്കൂർ ബാക്കി, വിമാനത്തിലാകെ പുക, പരിഭ്രാന്തി; തീപിടിച്ചത് പവർ ബാങ്കിന്

ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് പെട്ടെന്ന് തീപിടിച്ചത്. തുടർന്ന്, വിമാനത്തിനുള്ളിൽ പുക നിറഞ്ഞതോടെ ഉറങ്ങുകയായിരുന്ന യാത്രക്കാർ ഭയന്നു.

വിമാനത്തിലെ ജീവനക്കാർ ഉടനടി ഇടപെട്ട് തീയണച്ചു. ആർക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ഇറങ്ങി. യാത്രക്കാരിൽ ഒരാളായ സിമിയോൺ മാലഗോളി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുക നിറഞ്ഞ ക്യാബിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ യാത്രയായിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.

വിമാനങ്ങളിൽ തീപിടിത്തമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗുകളിൽ കൊണ്ടുപോകാൻ അനുവാദമില്ല. അടുത്തിടെ നടന്ന ചില പഠനങ്ങളിൽ, ഫോണുകളിലും ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ വിമാനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപകടസാധ്യതകൾ മുൻനിർത്തി, ചില വിമാനക്കമ്പനികൾ പവർ ബാങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, എമിറേറ്റ്സ് എയർലൈൻസ് 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top