അജ്ഞാതൻറെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന് കാണാതായ കേസുകളും റിപോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചത്.
മരണ കാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപാർട്ട്മെൻറ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ ദുബൈ പൊലീസിൻറെ കോൾ സെൻറർ നമ്പറായ 901ൽ വിളിച്ചറിയിക്കാം. രാജ്യത്തിന് പുറത്തുനിന്നാണെങ്കിൽ +971 4 901 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t