ഇക്കാര്യം ശ്രദ്ധിക്കണം: യുഎഇയിൽ പ്രബേഷൻ കാലത്ത് ജോലി മാറിയാൽ സ്പോൺസറെ അറിയിക്കണം, അല്ലെങ്കിൽ മുട്ടൻ പണി

അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രധാന നിയമങ്ങൾ:

പ്രൊബേഷൻ കാലയളവ്: യുഎഇയിൽ തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് ആറു മാസമാണ്. ഒരു തൊഴിലുടമയുടെ കീഴിൽ ഒരു തവണ മാത്രമേ പ്രൊബേഷൻ അനുവദിക്കുകയുള്ളൂ.

ജോലി മാറാൻ: പ്രൊബേഷൻ കാലയളവിൽ ജോലി മാറാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുൻപ് നിലവിലെ തൊഴിലുടമയ്ക്ക് നോട്ടീസ് നൽകണം. വിൽനിലവിലെ തൊഴിലുടമക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ, അത് പുതിയ തൊഴിലുടമ നികത്തണം. വിസയ്ക്കും നിയമനത്തിനുമായി ചെലവഴിച്ച തുക ഇതിൽപ്പെടും.

പുറത്താക്കൽ: ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ, തൊഴിലുടമയ്ക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടാം. എന്നാൽ, വിസ റദ്ദാക്കുന്നതിന് 14 ദിവസം മുൻപ് ജീവനക്കാരനെ രേഖാമൂലം അറിയിക്കണം.

രാജ്യം വിടാൻ: പ്രൊബേഷൻ കാലയളവിൽ ജോലി ഉപേക്ഷിച്ച് രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ 14 ദിവസം മുൻപ് തൊഴിലുടമയെ അറിയിക്കണം.

ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക നിയമങ്ങൾ

റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ബാധ്യത: റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ച ഗാർഹിക തൊഴിലാളികൾ പ്രൊബേഷൻ കാലത്ത് ജോലി ഉപേക്ഷിച്ചാൽ, മടക്കയാത്രാ ടിക്കറ്റിന്റെ ചെലവ് ഏജൻസികൾ വഹിക്കണം. തൊഴിലുടമ ഏജൻസിക്ക് നൽകിയ തുകയും തിരികെ നൽകണം.

പ്രൊബേഷൻ ശേഷം: പ്രൊബേഷൻ പൂർത്തിയാക്കിയ ശേഷം ജോലി ഉപേക്ഷിച്ചാൽ, തൊഴിലാളി തന്നെ മടക്കയാത്രാ ടിക്കറ്റിന്റെ ചെലവ് വഹിക്കണം. എന്നാൽ, തൊഴിലാളിക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്പോൺസർ അതിനുള്ള നടപടികൾ പൂർത്തിയാക്കണം.

രാജ്യത്തിനകത്തുള്ള തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറ്റം (നഖ്ൽ കഫാല) ഉദാരമാക്കിയതോടെ, നിലവിലുള്ള വിസ മാറി ജോലി നേടുന്നവരുടെ എണ്ണത്തിൽ 9% വർധനവുണ്ടായി. തൊഴിലാളികളും തൊഴിലുടമകളും ഈ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് മന്ത്രാലയം ഇതിലൂടെ വ്യക്തമാക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top