2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്സർലൻഡിൽ.
ആഗോള റാങ്കിംഗ് അനുസരിച്ച് സ്വിറ്റ്സർലൻഡിന് പിന്നാലെ ലക്സംബർഗ് (6,740 ഡോളർ), അമേരിക്ക (6,562 ഡോളർ) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഉയർന്ന ശമ്പളം ലഭിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഐസ്ലാൻഡ്, നോർവേ, ഡെൻമാർക്ക്, കാനഡ, അയർലൻഡ്, നെതർലാൻഡ്സ്, സിംഗപ്പൂർ എന്നിവയും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ യുഎഇയാണ് ഒന്നാമത്.
ഗൾഫ് രാജ്യങ്ങളിലെ ശമ്പള കണക്കുകൾ പരിശോധിക്കുമ്പോൾ യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3,770 ഡോളറാണ്. ഖത്തർ (3,275 ഡോളർ), സൗദി അറേബ്യ (1,995 ഡോളർ) എന്നിവയാണ് യുഎഇക്ക് പിന്നിലുള്ള രാജ്യങ്ങൾ. ഈ റിപ്പോർട്ട് വരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t