അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ നടത്തിയ ഖാജൂർ തോലയിലെ ഒരു പലചരക്ക് കട അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടപ്പിച്ചു. നേരത്തെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ കട ഉടമ തയ്യാറാകാത്തതിനാലാണ് ഈ നടപടി.
നിയമലംഘനങ്ങൾ പരിഹരിച്ച് അഡാഫ്‌സയെ അറിയിച്ചാൽ കട തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കടയുടമ പറഞ്ഞു. വാഷ് ബേസിൻ സ്ഥാപിക്കുക, കൈകഴുകുന്ന സ്ഥലം മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. പരിശോധനയിൽ കീടങ്ങളെയോ വൃത്തിയില്ലായ്മയോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളോ ഉത്പന്നങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി സർക്കാരിന്റെ ടോൾഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഡാഫ്‌സ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t