യു.എ.ഇയിൽ ഒരു കമ്പനി ഓഫീസിൽ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ 12 ആഫ്രിക്കൻ വംശജരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. ഇവർക്ക് മൂന്ന് വർഷം തടവും 20 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കമ്പനി ഉടമയും അദ്ദേഹത്തിൻ്റെ മകനും മറ്റ് ജീവനക്കാരും ഓഫീസിലിരിക്കുമ്പോൾ, മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കമ്പനി ഉടമയുടെ മകനെ വധിക്കുമെന്ന് അക്രമികളിൽ ഒരാൾ ഭീഷണിപ്പെടുത്തി. ഉടൻതന്നെ ഉടമ മകനെ ശുചിമുറിയിലേക്ക് തള്ളിമാറ്റിയെങ്കിലും അക്രമി പിന്നാലെ എത്തി ഇരുവരെയും ആക്രമിച്ചു. തുടർന്ന് പണപ്പെട്ടിയുടെ താക്കോൽ ആവശ്യപ്പെടുകയും പണവുമായി കടന്നുകളയുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t