ചൂട് കൂടുന്നു; കാറെടുത്ത് പുറത്തിറങ്ങാൻ വരട്ടെ; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

വേനൽക്കാലം യാത്രകൾക്ക് അനുയോജ്യമായ സമയമാണ് പ്രത്യേകിച്ചും റോഡ് യാത്രകൾക്ക്. യുഎഇയിൽ വേനൽ രൂക്ഷമാകുമ്പോൾ കർശന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വേനൽകാലത്ത് റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സമ്മർ വിത്ത് ഔട്ട് ആക്സിഡന്റ്’ എന്ന കാമ്പെയ്‌ന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വേനൽക്കാലത്തെ ഉയർന്ന താപനിലയും അമിതമായ യാത്രകളും വാഹനങ്ങൾ തകരാറിലാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അപകട സാധ്യത വർധിക്കുന്നത് കണക്കിലെടുത്ത് കൊണ്ട് ഇത്തരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൂടാതെ അവധി കാലം കൂടെ ആയതിനാൽ ദൂര യാത്രകൾ നടത്തുന്നതിന് മുന്നേ ഡ്രൈവർമാർ വാഹനങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. കാരണം വേനൽകാലത്ത് ടയറുകളുടെ പ്രഷർ, ബ്രേക്കുകൾ, എൻജിൻ ഓയിൽ, കൂളന്റ്, എയർ കണ്ടീഷനിംഗ് സിസ്റ്റം തുടങ്ങിയവ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ചൂടുകാലത്ത് ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.പകൽ സമയത്ത് അതായത് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്താണ് താപനില ഏറ്റവും കൂടുതൽ ഉയരുന്നത് അതിനാൽ ഇത് വാഹനത്തിന്റേയും യാത്രക്കാരുടെയും സുരക്ഷയെ കാര്യമായി ബാധിക്കാം.

ദീർഘദൂര യാത്രകളിൽ ആവശ്യത്തിന് ഇടവേളകൾ എടുത്ത് വിശ്രമിക്കുക. ക്ഷീണിച്ചുള്ള ഡ്രൈവിങ് അപകടങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവിംഗിനിടെ ഉറക്കം വരുന്നുണ്ടെങ്കിൽ ഉടൻ വാഹനം നിർത്തി വിശ്രമിക്കണമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ യാത്രയിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കരുതണം. ലഘുഭക്ഷണങ്ങളും കരുതുന്നത് നല്ലതായിരിക്കും.അത്യാവശ്യ മരുന്നുകൾ, പ്രഥമശുശ്രൂഷാ കിറ്റ്, ടയർ മാറ്റാനുള്ള ഉപകരണങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നിവയെല്ലാം യാത്ര ചെയ്യുന്നവർ സൂക്ഷിച്ച് വെക്കണം. കൂടാതെ റേഡിയേറ്ററിൽ വെള്ളം കുറയുന്നത് എഞ്ചിൻ ചൂടാകാനും തീപിടുത്തം ഉണ്ടാകാനും കാരണമാകും. അതിനാൽ റേഡിയേറ്ററിലെ വെള്ളം കൃത്യമാണോ എന്ന് ഡ്രൈവർമാർ പരിശോധിക്കണം.

കഴിഞ്ഞ വർഷം വേനൽകാലത്ത് ചെറിയ അശ്രദ്ധ കാരണം നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചില ഭാഗികമായി കത്തി നശിക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് കൊണ്ടാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ മാർഗ നിർദേശങ്ങൾ നൽകിയത്. കൂടാതെ യുഎഇയിൽ വേനൽ അതിശക്തമാകുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്തത്.ഇതിനോടകം തന്നെ യുഎഇയിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ആശ്വാസ മഴ ലഭിച്ചിരുന്നെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ് ഇനി വരും ദിവസങ്ങളിലും താപനില ഉയരുകയാണെകിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തുമെന്നാണ് അറിയിപ്പ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top