യുഎഇ റിമോട്ട് വർക്ക് വിസ: സ്പോൺസറില്ല, നികുതിയില്ല; അറിയേണ്ടതെല്ലാം

യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി യുഎഇ സർക്കാർ. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴി, വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവരെ യുഎഇ സ്വാഗതം ചെയ്യുന്നു.

വിസയുടെ സവിശേഷതകൾ
കുടുംബത്തോടൊപ്പം യുഎഇയിൽ താമസിച്ച്, വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു റെസിഡൻസ് വിസയാണിത്. ഇതിന് ഒരു വർഷത്തെ കാലാവധിയുണ്ട്, നിയമങ്ങൾക്കനുസരിച്ച് ഇത് പുതുക്കാനും സാധിക്കും. യുഎഇയിൽ ഒരു പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഈ വിസ നേടാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

യോഗ്യതയും ആനുകൂല്യങ്ങളും
റിമോട്ട് വർക്ക് വിസ ലഭിക്കുന്ന ഒരാൾക്ക് പങ്കാളിയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനാകും. യുഎഇയിൽ വരുമാന നികുതി ഇല്ലാത്തതിനാൽ, ലഭിക്കുന്ന മുഴുവൻ വരുമാനവും നികുതി രഹിതമായിരിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കാൻ ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്:

വിദേശ കമ്പനിയിൽ ജോലി: യുഎഇക്ക് പുറത്തുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരായിരിക്കണം.

മിനിമം വരുമാനം: പ്രതിമാസം കുറഞ്ഞത് 3,500 യുഎസ് ഡോളർ വരുമാനം ഉണ്ടായിരിക്കണം.

തൊഴിൽ കരാർ: കുറഞ്ഞത് 12 മാസം കാലാവധിയുള്ള തൊഴിൽ കരാർ നിർബന്ധമാണ്.

ജോലിയുടെ സ്വഭാവം: നിങ്ങളുടെ ജോലി മറ്റ് സ്ഥലങ്ങളിൽ താമസിച്ച് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന രേഖകൾ (കമ്പനിയുടെ ഓഫർ ലെറ്റർ അല്ലെങ്കിൽ കത്ത്) ഹാജരാക്കണം.

ആരോഗ്യ ഇൻഷുറൻസ്: യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ
അപേക്ഷിക്കുന്നതിന് മുൻപ് ചില പ്രധാന രേഖകൾ ഉറപ്പാക്കണം:

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്.

പാസ്പോർട്ട് സൈസ് കളർ ഫോട്ടോ.

കമ്പനിയിൽ നിന്നുള്ള തൊഴിൽ തെളിയിക്കുന്ന രേഖ.

കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ.

സാലറി സ്ലിപ്പ്.

യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ഫോട്ടോസ്റ്റാറ്റ്.

യുഎഇയിലെ നിയമപ്രകാരമുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന്റെ ഫലം.

റിമോട്ട് വർക്ക് വിസ നൽകുന്നതിലൂടെ യുഎഇയെ തൊഴിലാളികളുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top