യു.എ.ഇയിൽ ഇൻഫ്ലുവൻസർമാർക്ക് പരസ്യ പെർമിറ്റ് നിർബന്ധമാക്കി; മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

യു.എ.ഇയിൽ ഇൻഫ്ലുവൻസർമാർക്ക് പരസ്യ പെർമിറ്റ് നിർബന്ധമാക്കി; മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുംയു.എ.ഇയിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക് ഇനി പ്രത്യേക അനുമതി (അഡ്വടൈസർ പെർമിറ്റ്) നിർബന്ധമാക്കുന്നു. പണം വാങ്ങിയുള്ള ഉള്ളടക്കമാണോ അല്ലയോ എന്നതിനെ ആശ്രയിക്കാതെ ഈ പെർമിറ്റ് നേടിയിരിക്കണം. യു.എ.ഇ മീഡിയ കൗൺസിലാണ് ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. യു.എ.ഇ മീഡിയ കൗൺസിലാണ് ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

മാധ്യമ രംഗത്തെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സമൂഹത്തിന്റെയും ഇൻഫ്ലുവൻസർമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഈ പെർമിറ്റ് നിലവിൽ വരും. ഡിജിറ്റൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ‘അഡ്വടൈസർ പെർമിറ്റ്’ ഉണ്ടായിരിക്കണം. ലൈസൻസ് നമ്പർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്ലാറ്റ്‌ഫോമുകളിലും വ്യക്തമായി പ്രദർശിപ്പിക്കണം. മീഡിയ കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ട് വഴി മാത്രമേ ഇനി പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.

കൗൺസിലിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി മറ്റേതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്. കൂടാതെ, മൂന്ന് മാസത്തിനുള്ളിൽ വിസിറ്റർ അഡ്വടൈസർ പെർമിറ്റും നിലവിൽ വരും. അന്താരാഷ്ട്ര സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ യു.എ.ഇയിൽ ഉള്ളടക്കം ഉണ്ടാക്കി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കണമെങ്കിൽ ഈ പെർമിറ്റ് എടുക്കണം. പുതിയ സംവിധാനം അനുസരിച്ച്, വിദേശ ഇൻഫ്ലുവൻസർമാർക്ക് പ്രവർത്തിക്കുന്നതിന് രാജ്യത്തെ അംഗീകൃത പരസ്യം, ടാലന്റ് മാനേജ്‌മെന്റ് ഏജൻസികൾ വഴി രജിസ്റ്റർ ചെയ്യേണ്ടിവരും.

രാജ്യത്തെ അംഗീകൃത പരസ്യം, ടാലന്റ് ഏജൻസികളുടെ ഔദ്യോഗിക പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വിസിറ്റർ അഡ്വടൈസർ പെർമിറ്റിന് മൂന്ന് മാസത്തെ കാലാവധിയാണുള്ളത്.

സ്വന്തം ഉൽപ്പന്നങ്ങളോ സേവനങ്ങളോ സ്വന്തം അക്കൗണ്ട് വഴി പ്രമോട്ട് ചെയ്യുന്നവർക്ക് ‘അഡ്വടൈസർ പെർമിറ്റ്’ ആവശ്യമില്ല. അതുപോലെ, വിദ്യാഭ്യാസ, കായിക, സാംസ്കാരിക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 18 വയസ്സിൽ താഴെയുള്ളവർക്കും ഈ അനുമതിയുടെ ആവശ്യമില്ല. ‘അഡ്വടൈസർ പെർമിറ്റ്’ ലഭിച്ചവർ രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ പാലിക്കുകയും, നിയമപരമായി അനുമതി ആവശ്യമുള്ള പരസ്യമാണെങ്കിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി നേടുകയും വേണം.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ പണമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർക്ക് യു.എ.ഇയിൽ 2018ൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു. നിയമലംഘകർക്ക് 5000 ദിർഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top