പ്രവാസികളെ നിങ്ങളറിഞ്ഞോ! സുവനീർ പാസ്പോർട്ടുമായി യുഎഇ; എങ്ങനെ ഉപയോ​ഗപ്പെടുത്താം?

വേനൽക്കാലത്ത് ദുബായിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ അത്തരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര മേഖലകൾ പരിചയപ്പെടുത്തുന്നതിനായി സുവനീർ പാസ്പോർട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായ്. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പുതിയ സംരംഭം. സുവനീർ പാസ്പോർട്ട് നൽകി കുടുംബമായി എത്തുന്ന സന്ദർശകരെ സ്വീകരിക്കാനാണ് പദ്ധതിയിടുന്നത്. കുട്ടികളെ ആകർഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സന്ദർശകർക്ക് ദുബായ് ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പാസ്‌പോർട്ടിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പ്രവേശിക്കാം. നഗരത്തിലെ മികച്ച ആകർഷണങ്ങൾ, വിനോദ കേന്ദ്രങ്ങൾ, അടക്കമുള്ളവ സംബന്ധിച്ചു സമഗ്ര വിവരങ്ങൾ ഇതിൽ ലഭിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top