പുതിയ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി. ഉടനടി വിജയിക്കാൻ അവസരം നൽകുന്ന, കൂടുതൽ ആവേശകരമായ ഗെയിമുകളാണ് യു.എ.ഇയിലുള്ളവർക്കായി പുതിയ ഗെയിമുകൾ നൽകുന്നത്. ക്രിക്കറ്റിൽ നിന്നും പ്രചോദിതമായ ഗെയിം മുതൽ സ്വപ്നങ്ങൾ സ്വർണ്ണം പൂശുന്ന ഗെയിം വരെ ഓരോ കാർഡും വ്യത്യസ്തമായ തീമിലും സമ്മാനഘടനയിലും വിലയിലുമാണ് എത്തുന്നത്. ഓരോ കളിക്കാരനും ഇവ സ്വീകാര്യമാകും.
വിക്കറ്റ് വിന്നിങ്സ്: ഇത് ക്രിക്കറ്റ് ആരാധകർക്ക് ഇഷ്ടമാകും. 5 ദിർഹം മാത്രമാണ് ഇതിന്റെ എൻട്രി വില. സ്പോർട്ടി തീമുള്ള ഈ ഗെയിമിൽ ആവേശത്തിനൊപ്പം 50,000 ദിർഹം വരെ സമ്മാനങ്ങളും നേടാം.
ജംഗിൾ ജുവൽസ്: ഓരോ കീയുടെ പിന്നിലും റിവാർഡുകൾ കാത്തിരിക്കുന്നു. ജംഗിൾ ജുവൽസിന്റെ ട്രോപ്പിക്കൽ ലോകത്തേക്ക് പോകാൻ 10 ദിർഹം മതി. ടോപ് പ്രൈസ് ആകട്ടെ 100,000 ദിർഹമാണ്.
ഹൗസ് ഓഫ് ഗോൾഡ്: ഈ സുവർണാവസരം ഉപയോഗിച്ച് സ്വപ്നങ്ങൾ സമ്മാനങ്ങളാക്കാം. വെറും 20 ദിർഹത്തിൽ തുടങ്ങുന്ന ഈ ഗെയിം ഉപയോഗിച്ച് 300,000 ദിർഹം വരെ സമ്മാനം നേടാം.
ക്യാഷ് സ്പ്ലാഷ്: ആവേശം ഉടനെ. വേഗത്തിൽ പ്രൈസുകൾ നേടാനാകുന്ന ഈ ഗെയിം തിരകളുടെ ആവേശം നിങ്ങൾക്ക് തരും. സ്ക്രാച്ച് ചെയ്ത് നിങ്ങൾക്ക് നേടാം 1,000,000 ദിർഹം വരെ. ഓരോ കാർഡിനും 50 ദിർഹം മാത്രം.
ഓരോ കാർഡിനും വ്യത്യസ്തമായ ഡിസൈനും അനുഭവവും ഉടനടി സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. വലിയ സമ്മാനങ്ങൾ തേടുന്നവർക്കും വേഗത്തിൽ ഒരു ഗെയിം ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഈ ഗെയിമുകൾ കളിക്കാം. ഈ നാല് പുതിയ സ്ക്രാച്ച് കാർഡുകളും ഇപ്പോൾ www.theuaelottery.ae സന്ദർശിച്ച് കളിക്കാം.
നിയന്ത്രണങ്ങളോടെയുള്ള ഗെയിമിങ്ങാണ് ദി യു.എ.ഇ ലോട്ടറി പ്രോത്സാഹിപ്പിക്കുന്നത്. എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി ലൈസൻസിലാണ് പ്രവർത്തിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t