അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ 1496 വിമാനത്തിലാണ് സംഭവം.

ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ പ്രകാരം, കൂട്ടിയിടി ഒഴിവാക്കാനായി സൗത്ത് എയർലൈൻസ് വിമാനം 500 അടി പെട്ടെന്ന് താഴ്ന്ന് പറക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ വാണിജ്യ ജെറ്റ് വിമാനം ആകാശത്തെ കൂട്ടിയിടി ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കുന്നത്. ഈ വിമാനത്തോട് അപകടകരമായ രീതിയിൽ അടുത്തുവന്ന മറ്റൊരു വിമാനത്തിലെ കോക്പിറ്റിൽ നിന്ന് ലഭിച്ച അപകട മുന്നറിയിപ്പിനെ തുടർന്നാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്.

സംഭവത്തിന് ശേഷം സൗത്ത് വെസ്റ്റ് ബോയിങ് 737 വിമാനം ലാസ് വെഗാസിലേക്ക് യാത്ര തുടർന്നു. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ്റഡാർ24 വ്യക്തമാക്കിയത് പ്രകാരം, സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുൻവശത്ത് കൂടി കടന്നുപോയ വിമാനം ബ്രിട്ടീഷ് നിർമ്മിതമായ ഹാവ്കർ ഹണ്ടർ എന്ന ഫൈറ്റർ ജെറ്റായിരുന്നു. ആകാശമാർഗ്ഗത്തിൽ രണ്ട് വിമാനങ്ങളും വിലങ്ങനെ പരസ്പരം വെറും 4.86 മൈൽ (7.82 കിമീ) അകലത്തിലും ലംബമായി 350 അടി (107 മീറ്റർ) ഉയരത്തിലുമാണ് എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top