ഇക്കാര്യം ചെയ്താൽ ജീവിതം സുരക്ഷിതം; മാസംതോറും അക്കൗണ്ടിൽ പണമെത്തും, അഞ്ച് വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദ്യം

ആരുടെയും സഹായമില്ലാതെ വാർദ്ധക്യകാലത്ത് സാമ്പത്തികമായി സ്വതന്ത്രരായി ജീവിക്കാൻ ആളുകളെ സഹായിക്കുന്ന ഒരുപാട് നിക്ഷേപ പദ്ധതികളുണ്ട്. തപാൽ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികൾ ഇതിന് ഉദാഹരണമാണ്. അത്തരത്തിൽ ഉളള ഒരു പദ്ധതിയാണ് സീനിയർ സി​റ്റിസൺസ് സേവിംഗ്സ് സ്‌കീം (എസ് സി എസ് എസ്). മുതിർന്ന പൗരൻമാർക്ക് നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടിത്തരാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. പോസ്‌​റ്റോഫീസുകളും ചില ബാങ്കുകളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനമാണ് പലിശനിരക്ക്.പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. ഈ കാലയളവിൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കാലാവധി പൂർത്തിയായതിനുശേഷം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കൂടുതൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും. എന്നാൽ, നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടി വരും. ഈ പദ്ധതിയിൽ അഞ്ച് വർഷത്തേക്ക് അഞ്ച്, പത്ത്, പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം എത്ര വരുമാനം ലഭിക്കുമെന്ന് നോക്കാം.അഞ്ച് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയിനത്തിൽ 3,416 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ ആകെ 10,250 രൂപ കിട്ടും. ഒരു വർഷം കൊണ്ട് പലിശയായി 41,000 രൂപയാണ് ലഭിക്കുക. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം 2,05,000 രൂപ ലഭിക്കും. അഞ്ച് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് 7,05,000 രൂപ കിട്ടും.അഞ്ച് വർഷത്തേക്ക് പത്ത് ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയിനത്തിൽ 6,833 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ 20,500 രൂപയും പ്രതിവർഷം 82,000 രൂപയും പലിശയായി കിട്ടും. അ‌ഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് കിട്ടുന്നത് 4,10,000 രൂപയാണ്. സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന ആകെ തുക 14,10,000 രൂപയാണ്.അഞ്ച് വർഷത്തേക്ക് 15 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയായി 10,250 രൂപ ലഭിക്കും. മൂന്ന് മാസം കൂടുമ്പോൾ 30,750 രൂപയും പ്രതിവർഷം 1,23,000 രൂപയും ലഭിക്കും. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് 6,15,000 രൂപ കിട്ടും. അങ്ങനെ അഞ്ച് വർഷം കൊണ്ട് നിങ്ങൾക്ക് 21,15,000 രൂപ കിട്ടും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top