ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?

നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമർത്തിയതോടെ ടോയ്‌ലറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, തീ ആളിപ്പടരുകയുമായിരുന്നു. യുവാവിന് 35 ശതമാനം പൊളളലേറ്റതായാണ് റിപ്പോർട്ടുകൾ.യുവാവ് ആ സമയത്ത് ഫോണോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. വീട്ടിലെ എസിയ്ക്കും, മറ്റ് വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകളും ഉണ്ടായിരുന്നില്ല. മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. ഡ്രെയിനേജ് സംവിധാനം തകരാറിലായാലോ, അടഞ്ഞുപോയാലോ മീഥെയ്ൻ വാതകം അടിഞ്ഞുകൂടാമെന്നും പിന്നീട് അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്തായാലും അപകടത്തിന് ശേഷം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിനെതിരെയും പരാതികൾ ഉയരുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top