നിങ്ങളറിഞ്ഞോ? എടിഎമ്മില്‍ നിന്ന് ഇനി വായ്പയും കിട്ടും, വിശദമായി അറിയാം

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകളില്‍ ഒന്നാണ് എടിഎം വായ്പ. എന്നാല്‍ പലരും ഇന്നും ഈ സേവനത്തെ പറ്റി മനസിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എടിഎം വായ്പ എടുത്തിട്ടുള്ളത്. അതേസമയം നിങ്ങളുടെ അക്കൗണ്ടില്‍ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ലോണ്‍ ഓഫര്‍ ഉണ്ടെങ്കില്‍ മാത്രമേ എടിഎം വായ്പ കിട്ടൂ.

ഒരു ബാങ്ക് നിങ്ങള്‍ക്ക് മുന്‍കൂട്ടി വായ്പ ഓഫര്‍ നല്‍കണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും, സിബില്‍ സ്‌കോറും മികച്ചതായിരിക്കണം. വ്യക്തിഗത വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാണെന്നു നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? നിങ്ങള്‍ക്ക് അത്തരം ഒരു പ്രീ അപ്രൂവ്ഡ് ഓഫര്‍ ഉണ്ടെങ്കില്‍, പിന്നെ ചെയ്യേണ്ടത് നേരെ എടിഎണമ്മിലേയ്ക്ക് പോകുക എന്നതാണ്. ഇവിടെ മെഷീനിലെ ലോണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ലോണ്‍ ഘട്ടം ആരംഭിക്കാം.

നിങ്ങളുടെ മുന്നില്‍ വരുന്ന പുതിയ ജാലകത്തില്‍ നിന്ന് ലോണ്‍ തുക, പലിശ നിരക്ക്, ഇഎംഐ (തുല്യമായ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ്), ലോണ്‍ കാലയളവ്, എല്ലാം മനസിലാക്കാന്‍ സാധിക്കും. എല്ലാം നിങ്ങള്‍ക്ക് സ്വീകാര്യമണെങ്കില്‍ തുടരാം. ലോണ്‍ നിബന്ധനകളോട് നിങ്ങള്‍ പൂര്‍ണ്ണമായും യോജിക്കേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങളുടെ ചില വ്യക്തിഗത വിവരങ്ങള്‍ എടിഎമ്മില്‍ തെളിയും. പേര്, ഇമെയില്‍ ഐഡി, വിലാസം, അക്കൗണ്ട് നമ്പര്‍ എന്നിവ ഉറപ്പാക്കുക.

തുടര്‍ന്ന് എടിഎം പിന്‍ നല്‍കി അവസാന ഘട്ടത്തിലേയ്ക്ക് കടക്കാം. ഇതോടെ ലോണ്‍ തുക നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലോ, കറന്റ് അക്കൗണ്ടിലോ ക്രെഡിറ്റ് ചെയ്യപ്പെടും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎം ലോണ്‍ നിങ്ങളെ എളുപ്പത്തില്‍ വായ്പകളിലേയ്ക്ക് ആക്‌സസ് നല്‍കും. ബാങ്കുകളിലും, ഓണ്‍ലൈനുകളിലും മണിക്കൂറുകള്‍ വേണ്ടി വരുന്ന വായ്പ നടപടികള്‍ ഒരു ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാന്‍ ഇതു സഹായിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *