വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ ശ്രദ്ധിക്കൂ, വിസയും തൊഴിൽ കോൺട്രാക്ടും പരിശോധിക്കണം; കെണിയിൽ വീഴരുത്, മുന്നറിയിപ്പ്

കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് പറഞ്ഞു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments

Leave a Reply

Your email address will not be published. Required fields are marked *