Tag: new

  • കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ഫോക്സ്കോൺ, ലോകത്ത് ഐഫോൺ തരംഗം

    കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ഫോക്സ്കോൺ, ലോകത്ത് ഐഫോൺ തരംഗം

    2022 ലെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യാൻ ആപ്പിൾ തയാറെടുക്കുമ്പോൾ തന്നെ കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനും ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോണും നീക്കം നടത്തുന്നു. ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ് കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി.

    അതേസമയം ഈ പ്ലാന്റിൽ ഇപ്പോൾ കാര്യമായി തന്നെ നിയമനം നടക്കുന്നുണ്ട്. കൂടാതെ ആപ്പിൾ ഐഫോൺ 14 ലോഞ്ചിനായി തയാറെടുക്കുന്നതിനാൽ പുതിയ തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌കോൺ പുതിയ നിയമനങ്ങൾ നിർത്തിവച്ചിരുന്നു.

    എന്നാൽ, സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങി. ഇവർക്കെല്ലാം 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
    ബോണസിന് അർഹത നേടാനായി തൊഴിലാളികൾ കുറഞ്ഞത് നാല് മാസമെങ്കിലും ജോലിയിൽ തുടരണമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐഫോൺ 14 ന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ള ഫോക്‌സ്‌കോണിന്റെ ഡിജിറ്റൽ ഉൽപന്ന ബിസിനസ് ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ് അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

    അടുത്ത മാസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ഫോക്സ്കോൺ ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ ഹോങ്കോങ് ആസ്ഥാനമായുള്ള അനലിസ്റ്റ് ഇവാൻ ലാം പറഞ്ഞു.ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോൺ പ്ലാന്റാണ്.

    https://www.pravasiinfo.com/2022/06/30/kuwait-job-vacancy-30-6-22/
  • ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

    അതേ സമയം ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആൻഡ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.

    ഇത് മാത്രമല്ല, ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എഎസ് ക്യാംപയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിങ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

    https://www.pravasiinfo.com/2022/06/29/nurse-docter-vacancy-in-kuwaiti/
    https://www.pravasiinfo.com/2022/06/29/admin-clerk-kuwait-job/
  • google play consoleപൈസ തീരുമെന്ന ടെൻഷൻ വേണ്ട,  ഇനി എത്ര സമയം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    google play consoleപൈസ തീരുമെന്ന ടെൻഷൻ വേണ്ട, ഇനി എത്ര സമയം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    ഗൾഫ് നാടുകളിൽ അധിവസിക്കുന്ന ഓരോ പ്രവാസിയും
    നാട്ടിലേക്കു വിളിക്കുന്നത് വളരെ കരുതലോടെയാണ് google play console സന്തോഷത്തോടെയാണ്… ഇവർക്ക് ആശ്വാസമാകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്.സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ കിടിലൻ ആപ്പ് എത്തി.

    തവാസല്‍ സൂപ്പര്‍ ആപ് എന്ന പേരിലാണ് അബുദാബിയിൽ പുതിയ ആപ്പ് പുറത്തിറക്കിയത്. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.

    ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ഫയല്‍ സൈസുള്ളവയും വേഗത്തില്‍ കൈമാറാം. 1000 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും.

    അതെ സമയം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്യുആര്‍ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎന്‍എന്‍, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.

    ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.tawasul.messenger

    ഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/tawasal-superapp/id1507761438

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
  • മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദമോ? ഇത് അത്ഭുതം തന്നെ…

    നമ്മോട് എന്നന്നേക്കുമായി വിട പറഞ്ഞ പ്രിയപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.നമ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ. ഇത്തരത്തിൽ ഒരു സന്ദർഭം വളരെ ആഗ്രഹിക്കുന്ന മനുഷ്യനാണെന്നും നാം.

    അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു.കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

    ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം.

    ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ചില ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ആമസോണ്‍ തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ എത്തിക്‌സ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. സിന്തറ്റിക് ശബ്ദം ആര്‍ക്കെല്ലാം നിര്‍മിക്കാമെന്നും അവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുമുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഈ സംവിധാനങ്ങള്‍ ആള്‍മാറാട്ടത്തിനും ശ്രോതാക്കളെ കബളിപ്പിക്കാനും ഉപയോഗിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റിന്റെ എഐ ഓഫീസര്‍ നടാഷ ക്രാംടണ്‍ പറഞ്ഞു.

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
    https://www.pravasiinfo.com/2022/06/27/kuwait-job-new-vacancy-1/
  • ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളുടെ സോഫ്ട്‍വെയറുകളിൽ ഇനി മലയാളി സ്പർശം എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‍വെയറുകൾ നിർമിക്കാനാണ് കേരളത്തിൽ നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനി ആക്സിയ ടെക്നോളജീസിനു അവസരം ലഭിച്ചിരിക്കുന്നത്. നാവിഗേഷൻ സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി ചേർന്നായിരിക്കും അക്സിയയുടെ പ്രവർത്തനം.

    അതെ സമയം വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യുമെന്നുമാണ് റിപ്പോർട്.

    രാജ്യാന്തര തലത്തിൽ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ്, ആസ്പൈസ് ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.

    നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ. ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

    ആക്സിയയുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാർമിൻ ഓട്ടോമൊട്ടീവ്‌ ഒഇഎം എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്കു ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    പുതിയ സവിശേഷതകളുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്.
    വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനില്‍ കാണിക്കുന്ന സംവിധാനമാണിത്. അതേ സമയം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.

    എന്നാല്‍ സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും സഹായകമായ ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങളിലെ വാതിലുകള്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. വാതില്‍ തുറന്നിട്ടുണ്ടോ, അടച്ചിട്ടിരിക്കുകയാണോ എന്നും തള്ളിത്തുറക്കാനാവുമോ, അതോ നോബ് തിരിച്ച് തുറക്കണോ തുടങ്ങിയ വിവരങ്ങളും ഈ ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ലിഡാര്‍ സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങും ഉപയോഗിച്ചാണ് ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ പ്രോയിലും, ഐപാഡ് പ്രോ മോഡലിലും ലിഡാര്‍ സൗകര്യമുണ്ട്.

  • അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തീപ്പിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഭരണകൂടം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി രണ്ട് റോബോട്ടുകള്‍ രംഗത്തിറക്കി. അതേ സമയം വീതിയില്ലാത്തെ വഴികളിലൂടെയും സംഭരണ ശാലകളിലും കാടുകളിലുമെല്ലാം സഞ്ചരിച്ച് തീയണക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് പോവുന്നത് അപകരമായ ഓയില്‍, കെമിക്കല്‍ ഫാക്ടറികളിലും മറ്റും ഈ റോബോട്ടുകള്‍ ഉപയോഗിക്കാനാവും. റിമോട്ട് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വലിയ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

    ഇന്ത്യയില്‍ ആദ്യമായാണ് അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി ഇത്തരം റോബോട്ടുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പുറഞ്ഞു. റോബോട്ടിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ രണ്ട് റോബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. കൂടുതല്‍ റോബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 2400 ലിറ്റര്‍ വെള്ളം പുറത്തേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും വിധം സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി റോബോട്ടിനുണ്ട്. വെള്ളം എങ്ങനെ പ്രവഹിപ്പിക്കണം എന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. 300 മീറ്റര്‍ അകലത്ത് നിന്ന് ഇത് നിയന്ത്രിക്കാനാവും. തീയും പുകയും ചൂടും റോബോട്ടിനെ ബാധിക്കില്ല.

    റോബോട്ടുകള്‍ക്ക് പടികള്‍ കയറിപ്പോവാനും സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാവും. ഇതിന് മുന്നില്‍ സ്ഥാപിച്ചിടുള്ള ക്യാമറയും സെന്‍സറും ഉപയോഗിച്ച് തീയുള്ള ഇടം തിരിച്ചറിഞ്ഞ് വെള്ളമടിക്കാന്‍ റോബോട്ടിനാവും. ക്യാമറ ഉപയോഗിച്ച് തീപ്പിടിച്ച സ്ഥലത്തെ അവസ്ഥ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുറത്തുള്ള ടാങ്കറുകളില്‍ നിന്ന് വലിച്ച പൈപ്പിലൂടെയാണ് റോബോട്ടിലേക്ക് വെള്ളമെത്തുക. റോബോട്ട് ചൂടാവാതിരിക്കുന്നതിന് ഒരു വെന്റിലേഷന്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഡല്‍ഹി ഫയര്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.