രാജ്യത്തിന്റെ ദേശീയ കറൻസിയായ ദിർഹം നോട്ടുകൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. ദേശീയ കറൻസി രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നവും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനസ്തംഭവുമാണെന്ന് ചൂണ്ടിക്കാട്ടിയാണു നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് നോട്ടുകൾ സംരക്ഷിക്കുന്നത് ദേശീയ സ്വത്വത്തെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതാണെന്ന് അധികൃതർ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. നോട്ടുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ചുള്ള നിർദേശങ്ങൾ ചിത്രസഹിതം സെൻട്രൽ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്ക് നോട്ടുകൾ വികൃതമാക്കുകയോ കീറുകയോ കേടുവരുത്തുകയോ ചെയ്യരുതെന്ന് നിർദേശത്തിൽ പറയുന്നു. മടക്കുക, ചുരുട്ടുക, സ്റ്റാപിള്‍ ചെയ്യുക, മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുക എന്നിവ ഒഴിവാക്കണം. ദ്രാവകങ്ങൾ, ഉയർന്ന താപനില, പശകൾ തുടങ്ങിയവ നോട്ടുകളിൽ ഉപയോഗിക്കരുതെന്നും കറൻസിയിൽ എഴുത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കീറിയതോ കേടുവന്നതോ ആയ ബാങ്ക് നോട്ട് കൈവശമുള്ളവർക്ക് അത് മാറ്റി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ മാർഗനിർദേശങ്ങളും സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം നോട്ടിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും അനുവദിക്കുക. യഥാർത്ഥ ബാങ്ക് നോട്ടിന്റെ (അല്ലെങ്കിൽ സംയോജിത ഭാഗങ്ങളുടെ) മൂന്നിൽ രണ്ട് ഭാഗമോ അതിലധികമോ കേടുകൂടാതെ നിലനിൽക്കുന്നുണ്ടെങ്കിൽ ഉടമയ്ക്ക് പൂർണ നഷ്ടപരിഹാരം ലഭിക്കും. മൂന്നിൽ ഒന്നിനേക്കാൾ കൂടുതൽ, എന്നാൽ മൂന്നിൽ രണ്ട് ഭാഗത്തിൽ താഴെ മാത്രമാണ് കേടുകൂടാതെ ഉള്ളതെങ്കിൽ നോട്ടിന്റെ മൂല്യത്തിന്റെ പകുതി നഷ്ടപരിഹാരമായി ലഭിക്കും. നോട്ടിന്റെ മൂന്നിൽ ഒന്നോ അതിൽ കുറവോ ഭാഗം മാത്രമാണ് കേടുകൂടാതെ ഉള്ളതെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply