ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ച: യുഎഇയിലെ പ്രവാസികൾക്ക് വൻ നേട്ടം; പലചരക്ക് സാധനങ്ങളുടെ വില കുറയുമോ?

ദുബായ്: ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തിയ സാഹചര്യത്തിൽ, യുഎഇയിലെ പ്രവാസികൾക്ക് ഇത് ഇരട്ടി മധുരമാകുന്നു. ഒരു യുഎസ് ഡോളറിന് 90 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തിയിരുന്നു. ദിർഹം ഡോളറുമായി ബന്ധിപ്പിച്ചതിനാൽ, ഒരു ദിർഹത്തിന് ലഭിക്കുന്ന ഇന്ത്യൻ രൂപയുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചത് യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് നൽകുന്നത്. നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ഇപ്പോൾ റെക്കോർഡ് ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നു.

യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വിലയിൽ പ്രതീക്ഷ

രൂപയുടെ ഈ തകർച്ച യുഎഇയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് യുഎഇ ദിർഹത്തിൽ കൂടുതൽ മൂല്യം ലഭിക്കുന്നതിനാൽ, ഇറക്കുമതിക്കാർക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. ഇത് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കുറയാൻ കാരണമാകും. എന്നാൽ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില, കയറ്റുമതിയുടെ അളവ്, യുഎഇയിലെ വിപണിയിലെ ഡിമാൻഡ് എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമമായി വില കുറയുമോ എന്നത്. ദിർഹത്തിന്റെ മൂല്യം വർദ്ധിക്കുന്നത് പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും, നാട്ടിലേക്കുള്ള പണമയയ്ക്കൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി

വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.

ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *