ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിലെ ഈ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു
അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ട് മുതൽ അൽ ഖോർ സിറ്റി വരെയുള്ള റോഡ് അടച്ചിടൽ ഇന്ന്, ഡിസംബർ 7, ഞായറാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയുടെ ഭൂപട ചിത്രം പങ്കിട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം
പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply