ഉസ്ബെകിസ്താന്റെ ‘ഹീറോ’ ആയി യുഎഇ പ്രവാസി മലയാളിയുടെ മകൻ! വിമാനത്തിൽ ജീവൻ രക്ഷിച്ചതിന് അപൂർവ്വ ബഹുമതി

ദുബൈ: വിമാനയാത്രക്കിടെ ഒരു ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിച്ചതിന് തിരൂർ പുറത്തൂർ സ്വദേശി അനീസ് മുഹമ്മദിന് ഉസ്ബെകിസ്താന്റെ പ്രത്യേക അംഗീകാരം. താഷ്കന്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ വിദ്യാർഥിയായ അനീസ് മുഹമ്മദിനെ ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകിയാണ് ഉസ്ബെകിസ്താനിലെ അർധ സർക്കാർ സ്ഥാപനമായ യുക്കാലിഷ് മൂവ്‌മെൻ്റ് പ്രൗഢമായ സദസ്സിൽ ആദരിച്ചത്.നാലുമാസം മുമ്പ് താഷ്കന്റ്-ഡൽഹി യാത്രക്കിടെയായിരുന്നു ഈ നിർണായക സംഭവം. വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിക്കാൻ അനീസിന്റെ സമയബന്ധിതവും നിർണായകവുമായ ഇടപെടൽ സഹായകമായി. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായുള്ള യാത്രക്കിടെ വിമാനത്തിൽ അടിയന്തര സഹായം തേടിയുള്ള അനൗൺസ്മെൻ്റ് കേട്ടാണ് അനീസ് ഇടപെടുന്നത്. ഹൃദ്രോഗിയായ ഉസ്ബെക് വനിതയ്ക്ക് ആവശ്യമായ അടിയന്തര പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അനീസിന് കഴിഞ്ഞു. യു.എ.ഇയിൽ പ്രവാസിയായ പുറത്തൂർ ശാന്തിനഗറിൽ പാടശ്ശേരി ഹുസൈനിന്റെയും റഹ്മത്തിന്റെയും മകനാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ച മലയാളി വിദ്യാർഥി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *