ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യാത്രക്കാരെ ശ്രദ്ധിക്കുക… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങൾ തകരാറിൽ; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതോടെ നിരവധി വിമാനസർവീസുകൾ വൈകിയതായി വിവരം. മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രവർത്തനത്തെ ബാധിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം വിമാനക്കമ്പനികളുടെ സർവീസുകൾക്കും കാലതാമസം അനുഭവപ്പെടുന്നതായി സൂചനയുണ്ട്. തകരാറിന്റെ കൃത്യമായ കാരണം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും “സ്ഥിതി പൂർണമായും സാധാരണ നിലയിലാകുന്നതുവരെ ചില സർവീസുകൾക്ക് വൈകൽ സംഭവിക്കാമെന്ന്” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ സംവിധാനം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് യാത്രയ്‌ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിക്കുകയും ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാൻ വിമാനത്താവള ടീമുകൾ ശക്തമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുതന്നും. നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലെത്താൻ അധികസമയം അനുവദിക്കണമെന്നും എയർ ഇന്ത്യ ശുപാർശ ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

17 വർഷമായി യുഎഇയിലെ അധ്യാപകന്‍; പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

ഷാർജയിലെ മുൻ മലയാളം അധ്യാപകൻ നാട്ടിൽ അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി (57)യാണ് മരിച്ചത്. കഴിഞ്ഞ 17 വർഷമായി ഷാർജയിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ വേനലവധിയിൽ നാട്ടിലെത്തിയ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ: റീജ (അധ്യാപിക). ഏക മകൾ: അഥീന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *