മലേഷ്യയിൽ താമസസ്ഥലമില്ലാതെ തെരുവുകളിൽ അലഞ്ഞ് കിടക്കേണ്ടി വന്ന ഇന്ത്യൻ പൗരൻ സഫിയുദ്ദീൻ പക്കീർ മുഹമ്മദിൻ്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. ക്വാലാലംപൂരിലെ ഒരു ബാങ്കിന് മുന്നിൽ ക്ഷീണിതനായി ഉറങ്ങിയിരുന്ന സഫിയുദ്ദീനെ പുലർച്ചെ വെള്ളമൊഴിച്ചും ചവിട്ടിയും എഴുന്നേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. 39 കാരനായ തമിഴ്നാട്ടുകാരനായ സഫിയുദ്ദീൻ, മുൻ തൊഴിലുടമയുടെ ക്രൂരമായ പ്രവൃത്തികളാണ് തന്നെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിയതെന്ന് മലേഷ്യൻ വാർത്താ ഏജൻസി എഫ്എംടിയോട് പറഞ്ഞു.
“ വീട്ടിലേക്ക് മടങ്ങണം”
2024 മാർച്ചിലാണ് സഫിയുദ്ദീൻ ക്വാലാലംപൂരിലെ ശ്രീ ഗോംബാക്കിലുള്ള ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലിക്ക് എത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും ഉള്ള കുടുംബത്തിൻ്റെ ഭാവി മെച്ചപ്പെടുത്താനായിരുന്നു വിദേശത്തേക്കുള്ള യാത്ര. എന്നാൽ ജോലിയിൽ പ്രവേശിച്ചതോടെ തന്നോട് തൊഴിലുടമ തുടങ്ങിയത് സാമ്പത്തിക ചൂഷണമായിരുന്നുവെന്ന് സഫിയുദ്ദീൻ പറയുന്നു.
വർക്ക് പെർമിറ്റിനായി ₹75,500ഉം, ഹെൽത്ത് ഇൻഷുറൻസിനായി ₹26,000ഉം ഈടാക്കിയതിനു പുറമെ, മാസങ്ങളോളം ശമ്പളം നൽകാതെ പിടിച്ചു വച്ചുവെന്നുമാണ് ആരോപണം. പാസ്പോർട്ടും മുൻ തൊഴിലുടമ കൈവശം വെച്ചതോടെ നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. അവസാനം, അവസ്ഥകൾ ചേർത്ത് കൊടുക്കാത്തതോടെ ആറ് മാസം മുമ്പ് ജോലി ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
തെരുവിലെ ജീവിതം
പണം, പാസ്പോർട്ട്, താമസസ്ഥലം ഒന്നുമില്ലാതെ ക്വാലാലംപൂരിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസമായി അലഞ്ഞു നടന്നതായാണ് സഫിയുദ്ദീൻ പറയുന്നത്. പലപ്പോഴും കടകൾക്കും പൊതുസ്ഥലങ്ങൾക്കും മുന്നിൽ ഉറങ്ങേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു ദിനത്തിലാണ് ആംബാങ്ക് തമൻ മലൂരി ശാഖയ്ക്ക് പുറത്തു കിടന്നുറങ്ങിയത്. പുലർച്ചെ ഒരു വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പൈപ്പിൽ നിന്ന് വെള്ളമൊഴിച്ച് തനിക്കു മേൽ ചീറ്റുന്നതും, മറ്റൊരാൾ ചവിട്ടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. “പോയി നിൽക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉടൻ എഴുന്നേറുമായിരുന്നുവായിരുന്നു. ആ സമയത്ത് ഞാൻ ദുര്ബലനായിരുന്നു… വിശപ്പ്, സമ്മർദ്ദം, വിഷാദം—എല്ലാം ഒരുമിച്ചായിരുന്നു,” എന്ന് സഫിയുദ്ദീൻ പറയുന്നു.
സഹായഹസ്തം
ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വീടില്ലാത്തവർക്ക് സഹായം ചെയ്യുന്ന ടോണി ലിയാൻ ഇടപെട്ടു. സഫിയുദ്ദീന് താമസ സൗകര്യം ഏർപ്പെടുത്തുകയും, മുൻ തൊഴിലുടമയുടെ കൈവശമുള്ള പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനായി നീക്കം ആരംഭിക്കുകയും ചെയ്തു. കൂടാതെ, സഫിയുദ്ദീൻ കടങ്ങൾ തീർത്ത് നാട്ടിലേക്ക് മടങ്ങാൻ സഹായം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. മലയാളി പ്രവാസികളെയും ഉൾപ്പെടെ വിദേശത്തുള്ള തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും വീണ്ടും ചർച്ചചൂട് പിടിപ്പിച്ച സംഭവമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നിക്ഷേപ ലക്ഷ്യവുമായി മുഖ്യമന്ത്രി ഇന്ന് യുഎഇയിലേക്ക്: ഭരണാധികാരികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ തന്റെ സുപ്രധാന സന്ദർശന പരമ്പരയുടെ അവസാന ഘട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അദ്ദേഹം യു.എ.ഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക. യു.എ.ഇയിലെ ഭരണാധികാരികൾ, പ്രമുഖ ബിസിനസ് നേതാക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ചകൾ നിർണായകമാകും. യു.എ.ഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാകും. ചൊവ്വാഴ്ച അദ്ദേഹം തിരികെ കേരളത്തിലേക്ക് മടങ്ങും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply