ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലെ ആഘോഷത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ച 18 വയസ്സുകാരനായ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥി വൈശ്നവ് കൃഷ്ണകുമാറിനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സംഭവം നടന്നത് ഒരു മാസം മുമ്പായിരുന്നെങ്കിലും, ആദ്യമായി രംഗത്തെത്തിയ റസ്റ്റോറന്റ് ജീവനക്കാരും സുരക്ഷാ സ്റ്റാഫും ആ രാത്രിയിലെ സംഭവവിവരങ്ങൾ പങ്കുവെച്ചു. ആഘോഷത്തിനിടെ വൈശ്നവ് അപ്രതീക്ഷിതമായി കുഴന്നുവീണതിനെ തുടർന്ന്, സമീപത്തെ ഒരു റസ്റ്റോറന്റിലെ SIRA സർട്ടിഫൈഡ് മാനേജർ ഉടൻ CPR ആരംഭിക്കുകയും സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സഹായിക്കുകയും ചെയ്തു. ഒരു മിനിറ്റിനുളളിൽ തന്നെ അംബുലൻസ് വിളിക്കപ്പെട്ടുവെന്നും രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ എല്ലാവരും അവസാന നിമിഷം വരെ ശ്രമിച്ചുവെന്നും ജീവനക്കാർ പറഞ്ഞു. 950-ലധികം CCTV ക്യാമറകളോടു കൂടിയ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും സംഭവം തടയാനായില്ലെന്ന് അധികൃതർ പറഞ്ഞു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നൽകിയിട്ടുണ്ടെന്നും, CPR ഉൾപ്പെടെയുള്ള അടിയന്തര ഇടപെടലുകൾക്കായി മാനേജ്‌മെന്റ് ഇനി കൂടുതൽ പരിശീലന പരിപാടികൾ നടപ്പിലാക്കുമെന്നും വ്യക്തമാക്കി. സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദം അനുഭവിച്ച ജീവനക്കാർക്ക് കൗൺസലിംഗ് ഒരുക്കിയതായും റിപ്പോർട്ടുണ്ട്. വൈശ്നവിന്റെ അപ്രതീക്ഷിത മരണത്തത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബവും സഹപാഠികളും അധ്യാപകരും പുറത്തുവന്നിട്ടില്ല.
ദുബായ് പൊലീസിന്റെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥി ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായ് ഇന്ത്യൻ സമൂഹത്തിനുള്ളിൽ വലിയ ചർച്ചകൾക്കിടയാക്കിയ ഈ സംഭവം, യുവാക്കളിലെ ഹൃദയാരോഗ്യ പ്രശ്നങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിയന്തര മെഡിക്കൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതക്കും വീണ്ടും ശ്രദ്ധ പുലർത്തിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ കുടുങ്ങി; പിടിയിലായ ആൾക്ക് ജീവപര്യന്തം തടവ്
കഞ്ചാവും മറ്റ് മയക്കുമരുന്ന് വസ്തുക്കളും കടത്തിയും ഉപയോഗിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഒരു അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി നിർദേശിച്ചു. പ്രതിയുമായി ഒരേ അപ്പാർട്ട്മെന്റ് പങ്കിട്ട അതേ രാജ്യക്കാരായ രണ്ട് പേരെ കുറ്റവുമായി ബന്ധിപ്പിക്കാൻ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കോടതി വെറുതെവിട്ടു. കേസ് ഈ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. പ്രതി കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ചിരിക്കുന്നുവെന്നും 100 ദിർഹത്തിന് രഹസ്യ പോലീസിന് മയക്കുമരുന്ന് നൽകാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നുമുള്ള വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ നൽകിയ വാറണ്ടിനെ തുടർന്ന് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ പണത്തിന് പകരം മയക്കുമരുന്ന് കൈമാറുന്നതിനിടെ പ്രതിയെ പിടികൂടി. പിടിച്ചെടുത്ത 61 ഗ്രാം പദാർത്ഥം ഫോറൻസിക് പരിശോധനയിൽ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പ്രതി അൽ സത്വയിലെ പങ്കിട്ട അപ്പാർട്ട്മെന്റിലായിരുന്നു താമസം. വാറണ്ട് പ്രകാരം ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി. രണ്ട് സഹ വാടകക്കാരെയും കണ്ടെത്തിയെങ്കിലും, അന്വേഷണം നടത്തിയപ്പോൾ അവർക്ക് മയക്കുമരുന്ന് പ്രവർത്തനവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. റെയ്ഡിനിടെ കഞ്ചാവ് അടങ്ങിയ പ്ലാസ്റ്റിക് ബാഗും സംശയാസ്പദ ദ്രാവകമുള്ള കുപ്പിയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പ്രതി മയക്കുമരുന്ന് കൈവശമുണ്ടെന്ന് സമ്മതിച്ചെങ്കിലും വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് വാദിച്ചു.
എന്നാൽ ഫോറൻസിക് പരിശോധനയിൽ അദ്ദേഹത്തിന്റെ മൂത്ര സാമ്പിളിൽ ഒന്നിലധികം മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തി. തെളിവുകൾ പ്രകാരം വിൽപ്പനയും പ്രചരണവും ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കൈവശം വച്ചതാണെന്ന് കോടതി വിധിച്ചു. മയക്കുമരുന്ന് കടത്തും ഉപഭോഗവും ഉൾപ്പെടെ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് കോടതി പ്രതിക്ക് ജീവപര്യന്തം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. ദുബായ് മയക്കുമരുന്ന് കുറ്റങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു അധികാരികൾ മുന്നറിയിപ്പ് നൽകി. ചെറിയ അളവിൽ പോലും മയക്കുമരുന്ന് കടത്തൽ ജീവപര്യന്തം തടവോ വധശിക്ഷയോ വരാവുന്ന ഗുരുതര കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ദുബായിലെ ഈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശകർക്ക് സൗജന്യ സിം കാർഡ്
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി സൗജന്യ സിം കാർഡ് ലഭിക്കും. 10 ജി.ബി ഡേറ്റയോടുകൂടിയ ഈ സിം കാർഡുകൾ 24 മണിക്കൂർ വരെ ഉപയോഗിക്കാം. അബൂദബി വിമാനത്താവളങ്ങളും ടെലികോം സേവനദാതാവായ e& കമ്പനിയുമായാണ് കരാർ ഒപ്പുവച്ചത്.
സിം കാർഡ് ഉപയോഗിച്ച് യാത്രക്കാർക്ക് വിമാനത്താവളത്തിൽ മാപ്പുകൾ, ടാക്സി സേവന ആപ്പുകൾ, പണമടയ്ക്കൽ, സന്ദേശമയക്കൽ, അബൂദബി പാസ് പോലുള്ള ഡെസ്റ്റിനേഷൻ ഗൈഡുകൾ തുടങ്ങി ആവശ്യമായ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകും. ലോകത്തിലെ വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിൽ ഒന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം. 30-ലധികം എയർലൈൻസുകളുടെ ശൃംഖല വഴി 100-ലധികം അന്താരാഷ്ട്ര ഗമ്യസ്ഥാനങ്ങളുമായി വിമാനത്താവളം ബന്ധപ്പെടുന്നു. പുതുതായി തുറന്ന ടെർമിനലിൽ 2025 സെപ്റ്റംബർ 30 വരെ 23.9 ദശലക്ഷം യാത്രക്കാരെയാണ് സ്വീകരിച്ചത്. യാത്രക്കാർ അബൂദബിയിലെത്തുന്ന നിമിഷം തന്നെ സ്വഗതാനുഭവം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് അബൂദബി എയർപോർട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു. യാത്രക്കാരുടെ വരവ് കൂടുതൽ സൗകര്യപ്രദമാക്കുന്ന ഡിജിറ്റൽ അനുഭവം നൽകുന്നതിനായി സായിദ് എയർപോർട്ടുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് e& യു.എ.ഇ സി.ഇ.ഒ മസ്ഊദ് എം. ശരീഫ് മഹ്മൂദ് വ്യക്തമാക്കി.

Leave a Reply