‘വിശ്വസിക്കാൻ കഴിയാതെ മലയാളികൾ ‘, 2 തവണ മുകളിലേക്കുയർന്നു കരണംമറിഞ്ഞു, മൂന്നാമത്തെ ‘കുതിപ്പിൽ’ നിലം പതിച്ചു, പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി

ദുബായ് എയർ ഷോ കാണാനെത്തിയ ആയിരക്കണക്കിന് പ്രേക്ഷകരുടെ കണ്ണ് മുമ്പിൽ തന്നെയാണ് ഇന്ത്യൻ യുദ്ധവിമാനമായ തേജസ് ഇന്നലെ ദുരന്തത്തിൽപ്പെട്ടത്. നിരവധി മലയാളികളും പരിപാടി കാണാനെത്തിയിരുന്നു. തേജസ് നിലം പതിച്ച നിമിഷം മുഴുവൻ എയർ ഷോ വേദിയും അമ്പരപ്പിലും ദുഃഖത്തിലും മുങ്ങി. എയർ ഷോയുടെ അവസാന ദിനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘവും തേജസും അഭ്യാസപ്രകടനങ്ങൾക്ക് എത്തിയിരുന്നു. സൂര്യകിരൺ സംഘത്തിന്റെ പ്രകടനം പൂർത്തിയായതുടർന്ന് തേജസ് ഒറ്റയാൾ പ്രകടനം ആരംഭിക്കുകയായിരുന്നു. ദുബായ് വേൾഡ് സെന്ററിന് (അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം) സമീപം, ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായിട്ടാണ് യുഎഇ സമയം ഉച്ചയ്ക്ക് 2.15ന് (ഇന്ത്യൻ സമയം വൈകിട്ട് 3.45) അപകടം നടന്നത്. ഇരട്ടമായി കുത്തനെ ഉയർന്ന് കരണം മറിഞ്ഞ തേജസ്, മൂന്നാം ശ്രമത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ടു നേരെ താഴേക്ക് പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിനുശേഷം അടിയന്തര സേവനങ്ങൾ അതിവേഗം സ്ഥലത്തെത്തി തീ അണച്ചു. പൈലറ്റായ വിങ് കമാൻഡർ നമാംശ് സ്യാലിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റൺവേയിൽ അഭ്യാസങ്ങൾ കാണാനിരുന്നതിനായിരുന്ന ജനങ്ങളെ സുരക്ഷാ സേന പെട്ടെന്ന് മാറ്റി.

ഇന്ത്യൻ വ്യോമസേനയും യുഎഇയും ഇവ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് എയർ ഷോ ഏകദേശം രണ്ടുമണിക്കൂറോളം നിർത്തിവെച്ചു. തുടർന്ന് പ്രാദേശിക സമയം 3.40ന് റഷ്യയുടെ നൈറ്റ് ഡെമോ ഫ്ലൈറ്റുകളും വൈകുന്നേരം 5.10ന് യുഎഇയുടെ ഫുർസാൻ അൽ ഇമാറാത്ത് ടീമിന്റെ പ്രകടനവും നടത്തി ഷോ സമാപിച്ചു. ദുബായ് എയർ ഷോയുടെ ആദ്യ ദിനം മുതൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ’പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടോടെയാണ് തേജസ് ഈ വർഷം പ്രദർശിപ്പിച്ചിരുന്നത്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമാണ് ദുബായ് എയർ ഷോ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘ലാപ്‌ടോപ് എവിടെ?, ബെൽറ്റും ഷൂവും അഴിച്ചുമാറ്റൂ’: ദുബായ് വിമാനത്താവളത്തിൽ ക്യൂവും ഈ ചോദ്യങ്ങളും ഇനി ചരിത്രമാകും

ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളായ ഡിഎക്സ്ബിയിലും ഡിഡബ്ല്യുസിയിലുമുള്ള യാത്രാനുഭവത്തിൽ വലിയ മാറ്റം വരുന്നു. സുരക്ഷാ പരിശോധന സമയത്ത് യാത്രക്കാരെ അലട്ടുന്ന “ഷൂ ഊരികഴിക്കുക”, “ബെൽറ്റ് നീക്കുക”, “ലാപ്‌ടോപ് പുറത്തെടുക്കുക” എന്നീ നിർദേശങ്ങളും നീണ്ട ക്യൂകളും പൂർണമായും ഇല്ലാതാക്കാനാണ് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് കൂടുതൽ സൗഹൃദപരവും മാനുഷികവുമായ ഒരു അന്തരീക്ഷം ഒരുക്കുക ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെല്ലുമ്പോൾ ഷൂ ഊരാൻ ആവശ്യപ്പെടുന്നതുപോലെയാണ് വിമാനത്താവളങ്ങളിലെ പഴയ രീതികൾ,” ഗ്രിഫിത്സ് പറഞ്ഞു.

അതിവേഗവും സൗഹൃദപരവുമായ സുരക്ഷ: പുതിയ സാങ്കേതികവിദ്യയുമായി ദുബായ്

നൂതന ബയോമെട്രിക് സംവിധാനങ്ങളും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഡിഎക്സ്ബിയും ഡിഡബ്ല്യുസിയും യാത്രാനുഭവത്തെ പൂർണമായും മാറ്റിമറിക്കാൻ ഒരുങ്ങുന്നു.

-യാത്രക്കാരുടെ ബയോമെട്രിക് ഡാറ്റ ഒരിക്കൽ മാത്രം ശേഖരിക്കും.

-സിസ്റ്റം യാത്രക്കാരെ നടക്കുമ്പോൾ തന്നെ തിരിച്ചറിയും.

-പച്ച സിഗ്നൽ ലഭിക്കുന്നവർക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.

-മഞ്ഞ അല്ലെങ്കിൽ ചുവപ്പ് സിഗ്നൽ ലഭിക്കുന്നവർക്ക് മാത്രമായിരിക്കും അധിക പരിശോധന.

-ഭാവിയിൽ കസ്റ്റംസ്, ഇമിഗ്രേഷൻ, ബോർഡിങ് അടക്കമുള്ള എല്ലാ നടപടിയും ഒരൊറ്റ സ്കാനിലൂടെ പൂർത്തിയാക്കുന്നതാണ് ലക്ഷ്യം.

ഡിഡബ്ല്യുസി വിപുലീകരണത്തിന് വേഗം

ഡുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എയർപോർട്ടിന്റെ രണ്ടാം ഘട്ട വികസനം 3.5 ബില്യൻ ഡോളറിന്റെ യുകെ എക്‌സ്‌പോർട്ട് ക്രെഡിറ്റ് പിന്തുണ ലഭിച്ചതോടെ വേഗത്തിലാക്കുന്നു.

പുതിയ വികസന പദ്ധതിയിൽ:

-മെച്ചപ്പെടുത്തിയ ഗതാഗത-റോഡ് ബന്ധങ്ങൾ

-ഹൈടെക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (VTOL) ഹബ്ബുകൾ

-പൂർണമായും ഭാവി മുഖാമുഖമായ യാത്രാസൗകര്യങ്ങൾ

എല്ലാം ഉൾപ്പെടുത്തി യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് ഗ്രിഫിത്സ് വ്യക്തമാക്കി.

യാത്രക്കാരുടെ ലക്ഷ്യം: ക്യൂ ഇല്ല, കുഴപ്പം ഇല്ല, തടസ്സമില്ല

ഈ മാറ്റങ്ങൾ നടപ്പിലായാൽ ഡുബായ് വിമാനത്താവളങ്ങൾ ലോകത്തിലെ ഏറ്റവും വേഗമേറിയയും തടസ്സരഹിതവുമായ യാത്രാനുഭവത്തിന് മാതൃകയാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദുബായ് എയർഷോയിൽ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു; പൈലന്റിന് ദാരുണാന്ത്യം; എയർഷോ നിർത്തിവെച്ചു

ദുബായ് ∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന എയർഷോയിൽ, വ്യോമാഭ്യാസ പ്രകടനത്തിനിടെ പ്രാദേശിക സമയം ഏകദേശം 2:10-ഓടെയാണ് സംഭവം. അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും വൻ തീഗോളമായി മാറുകയും ചെയ്തു. തകർന്ന വിമാനത്തിൽ നിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കാണികളെ ഭീതിയിലാഴ്ത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. വിമാനം രണ്ടു ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

അപകടത്തെ തുടർന്ന് ദുബൈ എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയർഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ഡെവലപ്പ്‌മെൻറ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബർ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.

Comments

Leave a Reply

Your email address will not be published. Required fields are marked *