പാൻ കാർഡും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കാത്തവർക്ക് 2026 ജനുവരി 1 മുതൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ടാക്‌സ് ഫയലിങ് പ്ലാറ്റ്ഫോമായ ടാക്‌സ്ബഡ്ഡി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പാൻ–ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയത്. 2025 ജൂലൈ 1ന് ശേഷം പുതുതായി പാൻ അപേക്ഷിക്കുന്നവർക്ക്, ലിങ്കിംഗ് പ്രക്രിയ ഓട്ടോമാറ്റിക്കായി പൂർത്തിയാകും.
-പാൻ–ആധാർ ബന്ധിപ്പിക്കാത്തവർക്ക് ജനുവരി 1 മുതൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ
-ഐടി റിട്ടേൺ സമർപ്പിക്കാനാകില്ല
-മുമ്പ് സമർപ്പിച്ച റിട്ടേണുകളുടെ പ്രോസസിംഗ്, റീഫണ്ട് എന്നിവ നിർത്തിവെക്കും
-ഉയർന്ന നിരക്കിലുള്ള TDS/TCS ബാധകമാകും
-ബാങ്ക് ഇടപാടുകൾ, പുതിയ നിക്ഷേപങ്ങൾ, SIP തുടങ്ങിയവ തടസ്സപ്പെടാം
-ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾ, KYC അപ്‌ഡേറ്റുകൾ എന്നിവ അസാധുവാകും
പാൻ പ്രവർത്തനരഹിതമായാലും നിലവിലെ ബാങ്ക് അക്കൗണ്ടുകൾക്കും നിക്ഷേപങ്ങൾക്കും പ്രശ്നമില്ലെങ്കിലും, പുതിയ നിക്ഷേപങ്ങൾ നടത്തുക, SIP ആരംഭിക്കുക/നിർത്തുക, ഓഹരി വാങ്ങുക/വിൽക്കുക തുടങ്ങിയ എല്ലാ പുതിയ ഇടപാടുകളും തടസ്സപ്പെടും.
തുടർന്ന് പാൻ–ആധാർ ലിങ്കിംഗ് പൂർത്തിയാക്കുന്നവർക്ക്, 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും പ്രവർത്തനക്ഷമമാകും. വൈകിയ ലിങ്കിംഗിന് ₹1000 പിഴ ബാധകമാണ്.
പാൻ–ആധാർ ലിങ്കിംഗ് എങ്ങനെ ചെയ്യാം? (ലളിതമായ ഘട്ടങ്ങൾ)
-ആദായ നികുതി വകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക:
https://www.incometax.gov.in/iec/foportal/
-ഹോം പേജിലെ ‘Link Aadhaar’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
-നിങ്ങളുടെ PAN നമ്പറും Aadhaar നമ്പറും നൽകുക.
-‘Validate’ ബട്ടൺ അമർത്തുക.
-സമയപരിധി അടുത്തെത്തുന്നതിനാൽ, നിർബന്ധമായും പാൻ–ആധാർ ലിങ്കിംഗ് അതിവേഗം പൂർത്തിയാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം
2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ പൈലറ്റ് ഇല്ലാ-എയർ ടാക്സി; പരീക്ഷണ പറക്കൽ വിജയകരം
ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.
പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply