യുഎഇയിൽ സന്ദർശക വീസയിൽ എത്തിയ മലയാളിയെ കാണാതായി

ദുബൈയിലെ അൽ നഹ്ദയിൽ സന്ദർശക വീസയിൽ എത്തിയ മലയാളി മുതിർന്ന പൗരനെ കാണാതായി. രാജു തോമസ് (70) എന്നയാളെയാണ് നവംബർ 16-ന് രാവിലെ 6.50 ഓടെ കാണാതായതായി കുടുംബം അറിയിച്ചത്. അൽ നഹ്ദയിലെ ബാഖർ മൊഹേബിക്ക് സമീപത്താണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.
കാണാതാകുമ്പോൾ രാജു തോമസ് വെള്ള ഷർട്ട്, കാഷ്വൽ പാന്റ്സ്, വെള്ള സ്പോർട്സ് ഷൂസ് എന്നിവ ധരിച്ചിരുന്നതായി കുടുംബം അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ അദ്ദേഹത്തിന്റെ മകൾ ജിഷയെ 0503492617 എന്ന നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ജോലി തേടുന്നവരാണോ? എങ്കിൽ നിങ്ങളുടെ കൈയില്‍ എത്ര തുക കരുതണം? അറിയേണ്ട പ്രധാന കാര്യങ്ങളും മുന്നറിയിപ്പുകളും

നികുതിരഹിത വരുമാനം, ഉയർന്ന ജീവിതനിലവാരം, വേഗത്തിൽ വളരുന്ന സാമ്പത്തിക സാഹചര്യം എന്നിവ കാരണം യുഎഇ പ്രവാസികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ജോലി കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാല്‍ ശക്തമായ മത്സരം കാരണം പെട്ടെന്ന് ജോലി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇവിടെ അതിജീവനം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, യുഎഇയിൽ ജോലി തേടുന്ന യുവാക്കൾക്കായി ഒരു പ്രവാസി യുവാവ് ഇൻസ്റ്റാഗ്രാം വീഡിയോ വഴി നൽകിയ നിർണായക ഉപദേശങ്ങൾ ശ്രദ്ധേയമാണ്.

യുഎഇയിൽ ജോലി തേടാൻ വരുന്ന പലരും നാട്ടിൽ നിന്ന് കടം വാങ്ങിയാണ് എത്തുന്നത്. എന്നാൽ കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ സ്വന്തം ചെലവുകൾ നിറവേറ്റാൻ വേണ്ട പണം കൈവശം കരുതേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താമസം, ഭക്ഷണം തുടങ്ങി ദിനച്ചെലവുകൾ താരതമ്യേന കൂടുതലായതിനാൽ സാമ്പത്തിക ഭദ്രത ഇല്ലാതെ ഇവിടെ എത്തുന്നത് അപകടകരമാണ്. ആറു മാസത്തിലധികം ജോലി ലഭിക്കാതെ കാത്തിരിക്കുന്നവർ വരെ ഉണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

സിവിയുടെ പ്രാധാന്യം:
യുഎഇയിലെ ഭൂരിഭാഗം കമ്പനികളും Applicant Tracking System (ATS) ഉപയോഗിക്കുന്നതിനാൽ, സിസ്റ്റം എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിൽ സിവി തയ്യാറാക്കണം. ഇതിന് യുഎഇയിൽ വലിയ ചെലവ് വരുന്നതിനാൽ നാട്ടിൽ നിന്ന് തന്നെയൊക്കെ സിവി ശരിയായ ഫോർമാറ്റിൽ തയ്യാറാക്കി വരുന്നതാണ് ഏറ്റവും ഉചിതം.

ജോലി തേടേണ്ട പ്ലാറ്റ്‌ഫോമുകൾ:
Indeed, LinkedIn പോലുള്ള അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ജോലി അന്വേഷിക്കണമെന്ന് വീഡിയോയിൽ വ്യക്തമാക്കി. കുറഞ്ഞ ശമ്പള വാഗ്ദാനങ്ങളുമായി വരുന്ന സ്ഥാപനങ്ങളോടും തൊഴിൽ തട്ടിപ്പുകളോടും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ധൈര്യവും സഹനവും ആവശ്യമാണ്:
‘ജോലി കിട്ടുന്നില്ല’െന്ന് പറഞ്ഞു നിരാശരാകരുതെന്നും, അവസരം ലഭിക്കാൻ സമയം എടുക്കാമെന്നും, ശരിയായ അവസരം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ തയ്യാറാകണമെന്നും യുവാവ് ഉപദേശം നൽകി.

യുഎഇയിൽ കരിയർ സ്വപ്നങ്ങളുമായി വരുന്നവർ നിർബന്ധമായും പരിഗണിക്കേണ്ട നിർദേശങ്ങളാണ് ഇവ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *