ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.010225 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.95 ആയി. അതായത് 41.75 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ശ്രദ്ധിക്കാം; യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു
യുഎഇയിൽ ഇന്ന് (ഞായർ) ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ രാജ്യത്ത് ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. ദുബായിലും അബുദാബിയിലും പരമാവധി താപനില 37°C വരെ എത്താമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ 2 മണി മുതൽ രാവിലെ 9 മണിവരെ കാഴ്ചാപരിധി കുറയാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നലെ (ശനിയാഴ്ച) രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ഷവാമെഖിൽ ഉച്ചയ്ക്ക് 1.45-ന് 37.7°C ആയിരുന്നു. കാഴ്ചാപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇന്ന് രാത്രി മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം കൂടാനാണ് സാധ്യത. ഇതുവഴി മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. തെക്കുകിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റായി ശക്തമാകാനും പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 10–25 കി.മീ/മണിക്കൂർ മുതൽ 40 കി.മീ/മണിക്കൂർ വരെ എത്തുമെന്ന് പ്രവചനം. അറബിക്കടലും ഒമാൻ കടലും ശാന്തമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, തീയും പുകയും, പിന്നീട് സംഭവിച്ചത്
ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്കുപോകുകയായിരുന്ന എയർ ചൈനയുടെ വിമാനം, യാത്രക്കാരന്റെ കൈയിലുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിയിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. സംഭവം സ്ഥിരീകരിച്ചത് എയർ ചൈന തന്നെയാണ്. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന കാരി-ഓൺ ലഗേജിലെ ബാറ്ററിയിലാണ് തീപിടിത്തമുണ്ടായത്. കാബിൻ ജീവനക്കാർ സുരക്ഷാ നടപടികൾ അനുസരിച്ച് വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കി, അതുവഴി വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എയർ ചൈന ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഓവർഹെഡ് കംപാർട്ട്‌മെൻ്റിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീ അണയ്ക്കാൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക സമയം രാവിലെ 9:47ന് ഹാങ്‌ഷൗവിൽ നിന്ന് പുറപ്പെട്ട വിമാനം, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്, രാവിലെ 11 മണിയോടെ സുരക്ഷിതമായി നിലത്തിറങ്ങി. കടലിനു മുകളിലൂടെ യു-ടേൺ എടുത്ത് ചൈനീസ് മെയിൻലാൻഡിലേക്ക് മടങ്ങിയതിന്റെ വിവരങ്ങൾ FlightRadar24 വെബ്സൈറ്റ് സ്ഥിരീകരിച്ചു. ബാറ്ററി തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും എയർ ചൈന അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply