പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.
ഉടൻ ഡൗൺലോഡ് ചെയ്യൂ : https://apps.apple.com/in/app/norka-care/id6753747852
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്
ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്യാതെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ ആപ്പ്
ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ പുറത്തിറക്കിയ സോറ, അവരുടെ ടെക്സ്റ്റ്-ടു-വീഡിയോ എഐ മോഡൽ “Sora 2”-നെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകി ആഗ്രഹിക്കുന്ന വീഡിയോ ആവശ്യപ്പെടുമ്പോൾ, ആപ്പ് തന്നെ വീഡിയോ സൃഷ്ടിക്കും. 2024-ൽ അവതരിപ്പിച്ച സോറ മോഡലിന്റെ നവീകരിച്ച പതിപ്പാണ് സോറ 2, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കാമിയോസ്’ (Cameos) എന്ന ഫീച്ചറാണ് പ്രധാന ആകർഷണം.
കാമിയോസ് ഫീച്ചറിലൂടെ യൂസർ പങ്കാളിത്തം
സോറ ആപ്പിന്റെ കാമിയോസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ സ്വന്തം മുഖവും ശബ്ദവും ഉപയോഗിച്ച് എഐ നിർമിക്കുന്ന വീഡിയോകളിൽ സ്വയം പ്രത്യക്ഷപ്പെടാൻ കഴിയും. അതിനായി ഒരുതവണ സ്വന്തം വീഡിയോയും വോയിസും റെക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഉറപ്പാക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്.
സോറയുടെ ലഭ്യതയും പ്രധാന സവിശേഷതകളും
നിലവിൽ സോറ ആപ്പ് യുഎസ്, കാനഡ പ്രദേശങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. ആപ്പിലൂടെ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ സൃഷ്ടിക്കാനും, മറ്റുള്ളവരുടെ വീഡിയോകൾ റീമിക്സ് ചെയ്യാനും കഴിയും. ഉപയോക്താവിന്റെ താൽപര്യമനുസരിച്ച് കസ്റ്റമൈസ്ഡ് ഫീഡ് ലഭ്യമാക്കാനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിക് ടോക്കിനോട് സാമ്യമുള്ള വെർട്ടിക്കൽ ഫീഡ്, സ്വൈപ്പ് സ്ക്രോൾ ഡിസൈൻ, റീമിക്സ് ഫീച്ചർ എന്നിവയും സോറയിൽ ഉൾപ്പെടുന്നു. എങ്കിലും ഉപയോക്തൃസുരക്ഷ ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയും നിയന്ത്രണങ്ങളും
ആപ്പിൽ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ അതിരില്ലാത്ത സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ സോറ ഉപയോക്താവിനെ വിശ്രമിപ്പിക്കാൻ നോട്ടിഫിക്കേഷൻ നൽകും. കൂടാതെ, 18 വയസിന് താഴെയുള്ളവർക്ക് സോറ ഉപയോഗം പാടില്ല എന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഇപ്പോൾ നിർമാണ ഘട്ടത്തിലായിരിക്കുന്ന സോറ, അടുത്ത ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പൺഎഐയുടെ തീരുമാനം. എഐ അധിഷ്ഠിതമായ വീഡിയോ നിർമ്മാണ ലോകത്ത് സോറയുടെ വരവ് ഒരു വലിയ വിപ്ലവമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply