മിർദിഫ് സമൂഹത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഒരു അറവുശാലയും ഗ്രിൽ ഷോപ്പും കഴിഞ്ഞ നാല് വർഷമായി സൗജന്യ ഭക്ഷണം നൽകി വരുന്നു. 2021-ലാണ് ജോർദാൻ സ്വദേശിയായ ഒരു പ്രവാസിയുടെ ഉടമസ്ഥതയിലുള്ള അൽ അഫാൻഡി ബുച്ചറി ആൻഡ് ഗ്രിൽസ് (Al Afandi Butchery and Grills) സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. വിശന്നവർക്കാരാണെന്നോ എവിടെ നിന്നാണെന്നോ നോക്കാതെ ഭക്ഷണം നൽകുക എന്നതാണ് സ്ഥാപനത്തിന്റെ ദൗത്യം. യുഎഇയുടെ സുരക്ഷിതത്വവും മാനുഷികതയും വിലമതിക്കുന്നതിന്റെയും, രാജ്യത്തിന്റെ അനുകമ്പയും സഹിഷ്ണുതയും നിറഞ്ഞ ജീവിത മൂല്യങ്ങളിൽ നിന്നുള്ള പ്രചോദനവുമാണ് ഈ സംരംഭത്തിന് പിന്നിലെന്നാണ് ഉടമ വ്യക്തമാക്കുന്നത്.
“ബുദ്ധിമുട്ടുന്ന ആരും മിർദിഫിലെ റെസ്റ്റോറന്റിലേക്ക് വരാം. ദേശീയതയോ പശ്ചാത്തലമോ നോക്കാതെ, ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകും,” എന്ന് റെസ്റ്റോറന്റ് അഡ്മിനിസ്ട്രേറ്റർ അബൂ അബ്ദോ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു
നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയില് അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം
യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply