വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:
മാനുഷിക താമസാനുമതി (Humanitarian Residence Permit):
പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.
വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:
വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:
മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.
ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):
യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.
ട്രക്ക് ഡ്രൈവർ വിസ:
സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്
യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.
256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും
ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:
-നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
-അപേക്ഷ സമർപ്പിക്കുക
-കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക
-മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.
Leave a Reply