2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ?

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2026 ൽ യുഎഇയിൽ ലഭിക്കാൻ പോകുന്ന അവധി ദിനങ്ങൾ അറിഞ്ഞിരുന്നാലോ? എന്നാൽ 2026 ലെ പൊതു അവധിദിനങ്ങൾ യുഎഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുക്കിയ പൊതു അവധി നിയമവും 1447–1448 ഹിജ്റ വർഷങ്ങളിലെ ഹിജ്റ-ഗ്രിഗോറിയൻ കലണ്ടറും അടിസ്ഥാനമാക്കി 2026 ലെ പൊതു അവധി ദിനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാർക്ക് സാധിക്കും. 2026-ൽ, യുഎഇക്കാർക്ക് കുറഞ്ഞത് 12 പൊതു അവധി ദിനങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ, ആറ് ദിവസത്തെ നീണ്ട വാരാന്ത്യവും ലഭിക്കാനിടയുണ്ട്.

ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ തുടങ്ങിയ ഇസ്‌ലാമിക അവധികളുടെ കൃത്യമായ തീയതികൾ മാസം കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ, 2026-ലെ സാധ്യതയുള്ള തീയതികൾ ജ്യോതിശാസ്ത്രജ്ഞർ നേരത്തെ തന്നെ‌ പ്രവചിച്ചിട്ടുണ്ട്.

2025ൽ ബാക്കിയുള്ള പൊതു അവധികൾ

യുഎഇ ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്)

ഡിസംബർ 2, 3 (ചൊവ്വ, ബുധൻ): ഡിസംബർ 1-ന് ആചരിക്കാറുള്ള സ്മരണ ദിനവുമായി (Commemoration Day) ചേർന്ന് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കാനും സാധ്യതയുണ്ട്.

2026-ലെ പ്രതീക്ഷിത പൊതു അവധി ദിനങ്ങൾ

പുതുവത്സര ദിനം: ജനുവരി 1 (വ്യാഴം)
ഈദ് അൽ ഫിത്ർ: മാർച്ച് 20–22 (വെള്ളി–ഞായർ)
അറഫാത് ദിനം: മേയ് 26 (ചൊവ്വ)
ഈദ് അൽ അദ്ഹ: മേയ് 27–29 (ബുധൻ–വെള്ളി)
ഇസ്‌ലാമിക പുതുവർഷം: ജൂൺ 16 (ചൊവ്വ)
പ്രവാചകന്റെ ജന്മദിനം: ഓഗസ്റ്റ് 25 (ചൊവ്വ)
യുഎഇ ദേശീയ ദിനം: ഡിസംബർ 1–2 (ചൊവ്വ, ബുധൻ)

2026-ലെ റമദാൻ ആരംഭം

പ്രതീക്ഷിത തീയതി: ഫെബ്രുവരി 18, 2026 (ബുധൻ)
ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ മാസം കാണുന്നതിനെ ആശ്രയിച്ച് ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026-ലെ ഈദ് അൽ ഫിത്ർ

പ്രതീക്ഷിത തീയതി: മാർച്ച് 20 മുതൽ 22 വരെ
റമദാൻ മാസത്തിന്റെ അന്ത്യം അടയാളപ്പെടുത്തുന്ന ഈദ് അൽ ഫിത്ർ മൂന്ന് ദിവസത്തെ അവധി നൽകിയേക്കാം.

2026-ലെ ഈദ് അൽ അദ്ഹ

പ്രതീക്ഷിത തീയതി: മേയ് 26 (അറഫാത് ദിനം, ചൊവ്വ) മുതൽ മേയ് 31 (ഞായർ) വരെ

ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അവധിയായ ഈദ് അൽ അദ്ഹ മേയ് 27 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറഫാത് ദിനവും വാരാന്ത്യവും ഉൾപ്പെടെ, വലിയ പെരുന്നാളിന് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *