‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാനുള്ള കാരണങ്ങള്‍

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത വരുമാനവും യുഎഇയിലേക്ക് പ്രവാസികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. യുഎഇയിൽ ലഭിക്കുന്ന ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഇത് കൂടുതൽ സമ്പാദിക്കാൻ പ്രവാസികളെ സഹായിക്കുന്നു. മികച്ച ശമ്പളമുള്ള ഒരു ജോലി ഉണ്ടെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. എല്ലാ പ്രവാസികൾക്കും തുല്യ അവസരങ്ങൾ ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പ്രവാസികളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നു. വിവിധ സംസ്കാരങ്ങളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ സമൂഹം യുഎഇയിലുണ്ട്. ഇത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വ്യത്യസ്ത ജീവിതരീതികളെ അടുത്തറിയാനും സഹായിക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്കും ശക്തമായ നിയമസംവിധാനവും കാരണം യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സ്വന്തം കുടുംബത്തെ സുരക്ഷിതമായി ഇവിടെ താമസിപ്പിക്കാൻ സാധിക്കുമെന്നത് പല പ്രവാസികളെയും ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രധാന തൊഴിൽ മേഖലകളായ ഐടി, എഞ്ചിനീയറിങ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയിൽ മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു. ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിൽ ജീവിതച്ചെലവ് കൂടുതലാണെങ്കിലും, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കുറഞ്ഞ ചെലവിൽ ജീവിക്കാം. ഉയർന്ന വാടക നൽകേണ്ടി വരുന്ന ദുബായിൽ നിന്ന് വ്യത്യസ്തമായി മറ്റ് എമിറേറ്റുകളിലെ വാടക താരതമ്യേന കുറവാണ്. കുട്ടികളുടെ സ്കൂൾ ഫീസ്, ചികിത്സാ ചെലവുകൾ എന്നിവ മറ്റ് എമിറേറ്റുകളിൽ കുറവാണ്. ഇത് കൂടുതൽ പണം ലാഭിക്കാനും നാട്ടിലേക്ക് അയക്കാനും പ്രവാസികളെ സഹായിക്കുന്നു. ഈ കാരണങ്ങളാണ് യുഎഇ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കുഞ്ഞിന് വാക്സിനെടുത്തതിൽ പിഴവ്; പിതാവ് കോടതിയിൽ, 80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: മകന്റെ വാക്സിനേഷൻ സമയത്തുണ്ടായ പിഴവിനെ തുടർന്ന് പിതാവിന് 3,50,000 ദിർഹം (ഏകദേശം 80 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും അബുദാബി കോടതി ഉത്തരവിട്ടു. അൽ ഐനിലെ ഒരു ആശുപത്രിയിലെ ഡോക്ടർക്കെതിരെ പിതാവ് ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

വാക്സിൻ തെറ്റായ സ്ഥലത്ത്, ശരിയായ രീതിയിലല്ലാതെ കുത്തിവെച്ചതാണ് പിഴവിന് കാരണമായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പിഴവ് കുട്ടിക്ക് സ്ഥിരമായ വൈകല്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഡോക്ടറുടെ ഭാഗത്ത് നിന്ന് ചെറിയ വൈദ്യ പിഴവ് സംഭവിച്ചതായി മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി.

തുടർന്ന്, ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഡോക്ടറും ആശുപത്രിയും ചേർന്ന് 3,00,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രിയും അപ്പീൽ നൽകിയെങ്കിലും, സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് അപ്പീൽ കോടതി നഷ്ടപരിഹാരത്തുക 3,50,000 ദിർഹമായി ഉയർത്തി.

ഇൻഷുറൻസ് കമ്പനിയിലേക്ക് ബാധ്യത മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടറും ആശുപത്രിയും കാസേഷൻ കോടതിയിൽ വീണ്ടും അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. യുഎഇ നിയമമനുസരിച്ച്, ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ ആദ്യം ഇൻഷുറൻസ് തർക്ക പരിഹാര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഈ നടപടിക്രമം പാലിക്കാത്തതിനാലാണ് കോടതി ഈ അപേക്ഷ തള്ളിയത്.

ഇതോടെ, ഡോക്ടറും ആശുപത്രിയും സംയുക്തമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അനുസരിച്ച്, ജീവനക്കാരുടെ പിഴവുകൾക്ക് തൊഴിലുടമയ്ക്കും (ഈ കേസിൽ ആശുപത്രി) ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു രോഗിക്ക് രോഗം മാറിയില്ല എന്നതിൻ്റെ പേരിൽ ഡോക്ടർക്ക് നിയമപരമായി ഉത്തരവാദിത്തമില്ല. എന്നാൽ, ആവശ്യമായ ശ്രദ്ധ നൽകുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ബാധ്യതയുണ്ടാകും. ഒരു സാധാരണ സാഹചര്യത്തിൽ, ഒരു ശരാശരി ഡോക്ടർ നൽകുന്ന ശ്രദ്ധയാണ് ഇവിടെ ‘ആവശ്യമായ ശ്രദ്ധ’യായി പരിഗണിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 20) മുതൽ 24 വരെ വിവിധ ഭാഗങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം. കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അബുദാബിയിലും പരിസര പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *