യുഎഇയിലെ അരാമെക്സ് ലോജിസ്റ്റിക്സിൽ അവസരങ്ങളുടെ പെരുമഴ; ഉടൻ തന്നെ അപേക്ഷ അയച്ചോളൂ

ആഗോള ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ രംഗങ്ങളിൽ പ്രമുഖ കമ്പനിയായ അരാമെക്സ് ലോജിസ്റ്റിക്സ് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. ആഗോള ടെൻഡർ മാനേജ്മെന്റ്, സെയിൽസ് ഡെവലപ്‌മെന്റ്, ഫ്രൈറ്റ് ബിസിനസ് പെർഫോമൻസ് എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കാണ് പുതിയ തൊഴിലവസരങ്ങൾ. യുഎഇയുടെ സാമ്പത്തിക വികസന പദ്ധതികൾക്ക് അനുസൃതമായി ലോജിസ്റ്റിക്സ്, സാങ്കേതിക മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ആഗോള ടെൻഡേഴ്സ് ഹെഡ്

എയർ, ഓഷ്യൻ, ലാൻഡ് ലോജിസ്റ്റിക്സ് മേഖലകളിലെ ആഗോള ബിസിനസ് വികസനം ലക്ഷ്യമിട്ട് ഒരു പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ മാനേജ്മെൻ്റ് പ്രക്രിയ പൂർണ്ണമായി നയിക്കുകയും, വിജയ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ദൗത്യം.

അനുഭവപരിചയം: ടെൻഡർ മാനേജ്മെന്റിൽ 15 വർഷത്തെ പരിചയം, ഇതിൽ ഗ്ലോബൽ ടെൻഡേഴ്സ് ഹെഡ് എന്ന നിലയിലുള്ള പരിചയം നിർബന്ധം.

വിദ്യാഭ്യാസ യോഗ്യത: ലോജിസ്റ്റിക്സ് അല്ലെങ്കിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദം.

പ്രധാന കഴിവുകൾ: എയർ, സീ, ലാൻഡ് ഫ്രൈറ്റ് ബിസിനസുകളിൽ അഗാധമായ അറിവ്, മികച്ച നേതൃപാടവം, പ്രശ്നപരിഹാര ശേഷി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാം ക്ലിക്ക് ചെയ്യാം https://careers.aramex.com/job/Global-Tenders-Head/7465-en_US

ഗ്ലോബൽ സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ – സിആർഎം ബിസിനസ്സ് ആൻഡ് സിസ്റ്റംസ്

വളർച്ച, കാര്യക്ഷമത, മികച്ച ഉപഭോക്തൃ അനുഭവം എന്നിവ ലക്ഷ്യമിട്ട് സാൽസ്‌ഫോഴ്സ് (Salesforce.com) പ്ലാറ്റ്‌ഫോമിനെ നയിക്കാൻ ഈ തസ്തികയ്ക്ക് കഴിവുള്ള ഉദ്യോഗാർത്ഥികളെ തേടുന്നു. ബിസിനസ്, സെയിൽസ് ഓപ്പറേഷൻസ് ടീമുകളെയും സാങ്കേതിക ടീമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ടെക്നോ-ഫങ്ഷണൽ റോളാണിത്.

അനുഭവപരിചയം: സാൽസ്‌ഫോഴ്സ് അഡ്മിനിസ്ട്രേഷൻ, കോൺഫിഗറേഷൻ, സൊല്യൂഷൻ ഡിസൈൻ എന്നിവയിൽ 10 വർഷത്തിലധികം പ്രവൃത്തിപരിചയം.

വിദ്യാഭ്യാസ യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം.

പ്രധാന കഴിവുകൾ: ഒന്നിലധികം അഡ്വാൻസ്ഡ് സാൽസ്‌ഫോഴ്സ് സർട്ടിഫിക്കേഷനുകൾ, പ്രൊജക്റ്റ് മാനേജ്മെൻ്റ് ടൂളുകളിൽ പ്രാവീണ്യം, മികച്ച വിശകലന ശേഷി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാം ക്ലിക്ക് ചെയ്യാം https://careers.aramex.com/job/Global-Sales-Development-Manager-CRM-Business-and-Systems/7468-en_US

സീനിയർ ഫ്രൈറ്റ് ബിസിനസ് പെർഫോമൻസ് ലീഡർ

ലോജിസ്റ്റിക്സ് മേഖലയിലെ ഒരു സ്ഥാപനത്തിൽ ഫ്രൈറ്റ് ഓപ്പറേഷൻസിന്റെ പ്രകടനം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് ഈ തസ്തികയിലെ ഉദ്യോഗാർത്ഥിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ബിസിനസ് മെട്രിക്സ് വിശകലനം ചെയ്യുക, പ്രവർത്തന പ്രക്രിയകൾ മെച്ചപ്പെടുത്തുക, ലാഭക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

അനുഭവപരിചയം: ഫ്രൈറ്റ് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് അല്ലെങ്കിൽ ബിസിനസ് പെർഫോമൻസ് അനാലിസിസ് എന്നിവയിൽ 7 വർഷത്തിലധികം പ്രവൃത്തിപരിചയം.

വിദ്യാഭ്യാസ യോഗ്യത: ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം.

പ്രധാന കഴിവുകൾ: ഓപ്പറേഷണൽ മികവ്, മാറ്റങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, മികച്ച ടീം ലീഡർഷിപ്പ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അതാത് കമ്പനികളുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. യുഎഇയിലെ ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, മറ്റു വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാം ക്ലിക്ക് ചെയ്യാംhttps://careers.aramex.com/job/Senior-Freight-Business-Performance-Leader/7464-en_US

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *