‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍

ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി ലോക ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാന്റസി ഡ്രാമ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമാകുന്നു. വാരാന്ത്യങ്ങളിൽ യുഎഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും ടിക്കറ്റ് കിട്ടാനില്ല. ആദ്യ ആഴ്ചയിൽ 191,730 പേരാണ് യുഎഇയിൽ ഈ ചിത്രം കണ്ടത്. പുതിയ റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ എത്തിച്ച ചിത്രം കൂടിയാണിത്. മോഹൻലാൽ നായകനായ ‘ഹൃദയപൂർവം’ 56,505 പേരെയും ജാൻവി കപൂർ നായികയായ ‘പരം സുന്ദരി’ 15,218 പേരെയും നേടിയപ്പോഴാണ് ‘ലോക’യുടെ ഈ റെക്കോര്‍ഡ് വിജയം. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം വിജയക്കുതിപ്പ് തുടരുന്നത്. ഒടിടിയിൽ മാത്രം സിനിമ കണ്ടുവരുന്ന കുടുംബങ്ങളെല്ലാം ലോക കാണാൻ തിയറ്ററിലേക്ക് ഒഴുകുന്നു. ‘ലോക’ സിനിമയുടെ മാന്ത്രികത ഓർമിപ്പിക്കുന്നുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കല്യാണി പ്രിയദർശന്റെയും നസ്‌ലിന്റെയും പ്രകടനം ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. ഇതിന് മുൻപ് മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിനും മികച്ച പ്രേക്ഷകരുണ്ടായിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോക റിലീസ് ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിൽ മലയാളത്തിൽ മാത്രമേയുള്ളൂ. അതുകൊണ്ട് സിനിമാ പ്രേമികളായ ഇതര സംസ്ഥാനക്കാരും സ്വദേശികളുമെല്ലാം ചിത്രം കാണാനെത്തുന്നുണ്ട്. യുഎഇയിൽ വെള്ളിയാള്ച നബിദിന അവധിയുൾപ്പെടെ ഞായർ വരെ 3 ദിവസം അവധിയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *