എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്; എച്ച് ആർ കമ്പനിയ്ക്ക് നഷ്ടമായത് 50,000 ദിർഹം

എമിറേറ്റ്സ് ഫ്ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്. എച്ച് ആർ സർവ്വീസ് പ്രൊവൈഡറിൽ നിന്നും 50,000 ദിർഹം നഷ്ടപ്പെട്ടു. തങ്ങളുടെ പേരിൽ അടുത്തിടെ തട്ടിപ്പുകൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് കാറ്ററിംഗ് അറിയിച്ചു. ഇ-മെയിൽ വഴിയാണ് തട്ടിപ്പ് സംഘം ഇരകളെ കബളിപ്പിക്കുന്നത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് കാറ്ററിംഗ് എന്ന വ്യാജേനയാണ് ഇവർ ഇരകളെ തട്ടിപ്പിനായി സമീപിക്കുന്നത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ ഇ-മെയിലിന് സമാനമായ രീതിയിലുള്ള ഡൊമൈൻ നാമമായിരുന്നു വ്യാജന്മാരു ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താനും ഉചിതമായ നിയമ നടപടികൾ സ്ലീകരിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കുമെന്ന് എമിറേറ്റസ്് ഫ്‌ളൈറ്റ് കാറ്ററിംഗ് കമ്പനി വ്യക്തമാക്കി. പണം നൽകിയിട്ടും ഫോളോ അപ്പ് കമ്യൂണിക്കേഷൻ ലഭിക്കാത്തതിനെ തുടർന്നാണ് എച്ച് ആർ സ്ഥാപനത്തിന് സംശയം തോന്നിയത്. തട്ടിപ്പുകാരുടെ മറുപടി നൽകുന്നതിനോ ഫണ്ട് കൈമാറുന്നതിനോ മുമ്പ് എല്ലായ്‌പ്പോഴും ഡൊമെയ്നുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു. അറിയപ്പെടുന്ന കമ്പനി കോൺടാക്റ്റുകളുമായി ഫോണിലൂടെ പേയ്മെന്റ് നിർദ്ദേശങ്ങൾ പരസ്പരം പരിശോധിക്കുക. വലിയ ട്രാൻസ്ഫറുകളിൽ ഒന്നിലധികം സ്റ്റാഫ് അംഗങ്ങൾ ഒപ്പിടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *